ഒബാമയെ പിന്തള്ളി ട്വിറ്ററിലെ ആ റെക്കോർഡ് സ്വന്തം പേരിലാക്കി ഇലോൺ മസ്ക്

മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്ററിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന വ്യക്തിയായി മാറിയിരിക്കുകയാണ് ട്വിറ്റർ സി.ഇ.ഒ ഇലോൺ മസ്‌ക്. മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയെ പിന്തള്ളിയാണ് മസ്ക് ഒന്നാമതായിരിക്കുന്നത്. ട്വിറ്ററിൽ ഇലോൺ മസ്കിന് 133.1 ദശലക്ഷം ഫോളോവേഴ്സാണുള്ളത്. നിലവിൽ 133 ദശലക്ഷം ഫോളോവേഴ്‌സുള്ള ബരാക് ഒബാമയുടെ പേരിലായിരുന്നു, 2020 മുതൽ ഈ റെക്കോർഡ്.

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനായ ഇലോൺ മസ്ക് 44 ബില്യൺ ഡോളർ മുടക്കി 2022 ഒക്ടോബർ 27നായിരുന്നു ട്വിറ്റർ സ്വന്തമാക്കിയത്. അന്ന് അദ്ദേഹത്തിന് ട്വിറ്ററിൽ 110 മില്യൺ പിന്തുടർച്ചക്കാരുണ്ടായിരുന്നു. അതിനുശേഷം, പുതുതായി 23 ദശലക്ഷത്തിലധികം പേരാണ് അദ്ദേഹത്തെ ട്വിറ്ററിൽ ഫോളോ ചെയ്തത്. അതായത് ഒരു ദിവസം ശരാശരി 100,000 പുതിയ ഫോളോവേഴ്‌സിനെ വെച്ച് അദ്ദേഹം സ്വന്തമാക്കി.

ട്വിറ്ററിന് ഏകദേശം 450 ദശലക്ഷം പ്രതിമാസ സജീവ ഉപയോക്താക്കളുണ്ടെന്നാണ് റിപ്പോർട്ട്. അങ്ങനെ നോക്കിയാൽ അതിൽ 30% ഉപയോക്താക്കൾ മസ്കിനെ പിന്തുടരുന്നുണ്ട്.

Tags:    
News Summary - Elon Musk surpasses Barack Obama as Twitter's most-followed person

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.