ന്യൂഡൽഹി: ഡൽഹിയിൽ ദലിത് ബാലികയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ ഇരയുടെ മാതാപിതാക്കളെ ആശ്വസിപ്പിക്കുന്ന ചിത്രം പങ്കുവെച്ചുള്ള രാഹുൽ ഗാന്ധിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഫേസ്ബുക്ക് നീക്കി. നയങ്ങൾക്കു വിരുദ്ധമായാണ് പോസ്റ്റെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.
ഇൻസ്റ്റഗ്രാം ഫേസ്ബുക്കിെൻറ ഉടമസ്ഥതയിലാണിപ്പോൾ. ആഗസ്റ്റ് നാലിനാണ് രാഹുൽ ഗാന്ധി ഇരയുടെ കുടുംബത്തെ സന്ദർശിച്ച് ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. സംഭവത്തിൽ എന്തുനടപടി സ്വീകരിച്ചെന്ന് അറിയിക്കാൻ ഫേസ്ബുക്കിന് കഴിഞ്ഞ ദിവസം ബാലാവകാശ കമീഷൻ നോട്ടീസ് അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഫേസ്ബുക്ക് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.