ലണ്ടൻ: അഫ്ഗാൻ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ താലിബാനും അവരെ പിന്തുണക്കുന്ന എല്ലാ ഉള്ളടക്കങ്ങൾക്കും ഫേസ്ബുക്ക് നിരോധനമേർപ്പെടുത്തിയെന്ന് റിപ്പോർട്ട്. തീവ്രവാദ സംഘവുമായി ബന്ധപ്പെട്ട ഉള്ളടക്കം നിരീക്ഷിക്കുന്നതിനും നീക്കംചെയ്യുന്നതിനുമായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി ഫേസ്ബുക്ക് അറിയിച്ചു. അവർ പ്രാദേശികമായ ദാരി, പഷ്തു ഭാഷ സംസാരിക്കുന്നവരും പ്രാദേശിക സാഹചര്യങ്ങളെക്കുറിച്ച് അറിവുള്ളവരും പ്ലാറ്റ്ഫോമിൽ ഉയർന്നുവരുന്ന പ്രശ്നങ്ങൾ തിരിച്ചറിയാനും മുന്നറിയിപ്പ് നൽകാനും കഴിയുന്നവരുമാണെന്ന് ഫേസ്ബുക്ക് വക്താവ് പറഞ്ഞു.
വർഷങ്ങളായി താലിബാൻ അതിെന്റ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ സമൂഹ മാധ്യമം ഉപയോഗിക്കുന്നു. യു.എസ് നിയമപ്രകാരം താലിബാൻ ഭീകര സംഘടനയാണ്. 'അപകടകരമായ ഓർഗനൈസേഷനുകളുമായി ബന്ധപ്പെട്ട നയങ്ങൾ' അനുസരിച്ചാണ് അവരെ സേവനങ്ങളിൽനിന്ന് നീക്കിയതെന്ന് ഫേസ്ബുക് അറിയിച്ചു. ഈ നയം ഇൻസ്റ്റഗ്രാം, വാട്സ്ആപ് എന്നിവയുൾപ്പെടെ എല്ലാ പ്ലാറ്റ്ഫോമുകൾക്കും ബാധകമാണെന്നും ഫേസ്ബുക്ക് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.