ഉപഭോക്താക്കളെ തെറ്റിധരിപ്പിക്കുന്ന വിധത്തിൽ ഹോട്ടൽ റാങ്കിങ് നൽകിയതിെൻറ പേരിൽ അമേരിക്കൻ ടെക് ഭീമൻ ഗൂഗ്ളിന് വലിയ തുക പിഴയീടാക്കി ഫ്രാൻസ്. ഹോട്ടൽ റാങ്കിംഗ് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുമെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഗൂഗ്ൾ അയർലൻഡും ഗൂഗ്ൾ ഫ്രാൻസും 1.34 മില്യൺ ഡോളർ പിഴ നൽകാൻ സമ്മതിച്ചതായി ഫ്രാൻസിെൻറ ധനമന്ത്രാലയമാണ് അറിയിച്ചത്. 2019 സെപ്റ്റംബർ മുതൽ ഗൂഗിൾ ഹോട്ടൽ റാങ്കിങ് രീതികളിൽ ഭേദഗതി വരുത്തിയെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
എവിടെ പോയാലും നല്ല ഭക്ഷണം കഴിക്കാൻ അടുത്തുള്ള റെസ്റ്ററൻറുകളും മറ്റും തിരയാനായി ഗൂഗ്ൾ സേർച്ച് എഞ്ചിൻ, വോയിസ് അസിസ്റ്റായി പ്രവർത്തിക്കുന്ന ഗൂഗ്ൾ അസിസ്റ്റൻറ് എന്നിവ ഉപയോഗിക്കുന്നവർ ഒരുപാടുണ്ട്. അത്തരം തിരയലിൽ പ്രദർശിപ്പിക്കുന്ന സെർച്ച് റിസൽട്ടിൽ ഗൂഗ്ൾ യൂസർമാരെ തെറ്റിധരിപ്പിക്കുന്നുണ്ടെന്നാണ് ഫ്രാൻസ് ആരോപിക്കുന്നത്. യൂസർമാരുടെ സമ്മതമില്ലാതെ അവരുടെ സുപ്രധാന വിവരങ്ങൾ ശേഖരിക്കുന്ന കുക്കികൾ പ്ലേസ് ചെയ്തതിന് ഗൂഗിളിന് നേരത്തെ ഫ്രാൻസിൽ പിഴ ചുമത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.