സെൽഫിയെടുത്ത് ഗാന്ധിജിയും നെഹ്റുവും ചെഗുവേരയും; നിർമിത ബുദ്ധിയിലൂടെ മലയാളി ഒരുക്കിയ ചിത്രങ്ങൾ വൈറൽ

മൊബൈൽ ഫോണും സെൽഫിയുമില്ലാത്ത കാലത്തെ പ്രമുഖർ സെൽഫിയെടുക്കുകയാണെങ്കിൽ എങ്ങനെയുണ്ടാകും?. പുതിയ കാലത്തിന്റെ സാ​ങ്കേതിക വിദ്യയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിത ബുദ്ധി ഉപയോഗിച്ച് അതിനുള്ള ഉത്തരം കണ്ടെത്തുകയാണ് മലയാളിയായ ചിത്രകാരൻ ജ്യോ ജോൺ മുള്ളൂർ. സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ‘സെൽഫി’ സീരീസിൽ മഹാത്മ ഗാന്ധിയും ജവഹർലാൽ നെഹ്റുവും ബി.ആർ അംബേദ്കറും മദർ തെരേസയും ഏണസ്റ്റോ ചെഗുവേരയും ജോസഫ് സ്റ്റാലിനും അബ്രഹാം ലിങ്കണും ആൽബർട്ട് ഐൻസ്റ്റിനു​മെല്ലാം ഇടം പിടിച്ചിട്ടുണ്ട്.

Full View

'എന്റെ പഴയ ഹാര്‍ഡ് ഡ്രൈവ് വീണ്ടെടുത്തപ്പോള്‍ പണ്ടുകാലത്തെ സുഹൃത്തുക്കള്‍ എനിക്ക് അയച്ച സെല്‍ഫികളുടെ ഒരു ശേഖരം കണ്ടെത്തി' എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പ​ങ്കുവെച്ചത്. ‘മിഡ് ജേണി’ എന്ന എ.ഐ സോഫ്റ്റവെയർ ഉപയോഗിച്ചാണ് ചിത്രങ്ങൾ ഒരുക്കിയത്. ചിത്രങ്ങൾ റീപെയ്ന്റ് ചെയ്യാൻ ഫോട്ടോഷോപ്പ് ഉപയോഗിച്ചു. ഒറിജിനലിനെ വെല്ലുന്ന ചിത്രങ്ങളാണ് പുതിയ സാ​ങ്കേതിക വിദ്യയിൽ പിറന്നിരിക്കുന്നത്. ദേശീയ-അന്തർദേശീയ മാധ്യമങ്ങൾ അടക്കം ഇത് വാർത്തയാക്കിയിട്ടുണ്ട്. 

Tags:    
News Summary - Gandhi, Nehru and Che Guevara taking selfies; Images made by Malayalam through artificial intelligence go viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.