ന്യൂഡൽഹി: ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ്ലിക്കേഷൻ ഡെവലപ്പർമാരുടെ ഇടപാടിന് പ്ലേയുടെ ബില്ലിങ് സംവിധാനം മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധന മരവിപ്പിച്ച് ഗൂഗിൾ കമ്പനി.
പ്ലേയുടെ ബില്ലിങ് സംവിധാനം നിർബന്ധമാക്കിയതും സ്വന്തം ആപ്ലിക്കേഷനായതിനാൽ യുട്യൂബിൽ നിന്ന് സർവിസ് ഫീസ് ഈടാക്കാത്തതും വിപണി മര്യാദ ലംഘനമാണെന്ന് കാട്ടി കോംപറ്റീഷൻ കമീഷൻ ഓഫ് ഇന്ത്യ (സി.സി.ഐ) ഗൂഗിളിന് കനത്ത പിഴ വിധിച്ചിരുന്നു. 1,337.76 കോടി രൂപ പിഴയിട്ടതിനു പിന്നാലെ 936.44 കോടിയുടെയും പിഴയും ചുമത്തി.
ഇതേത്തുടർന്ന് നിയമോപദേശം തേടിയ ശേഷമാണ് നടപടി. സ്വന്തം പേമെന്റ് ആപ്ലിക്കേഷനും തങ്ങൾക്ക് നേട്ടമുണ്ടാകും വിധം മറ്റ് ആപ്പുകൾക്കുള്ളിലെ സബ്സ്ക്രിപ്ഷനും മറ്റും പ്രോത്സാഹിപ്പിച്ചതിനായിരുന്നു സി.സി.ഐ പിഴയിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.