സ്മാർട്ട്ഫോൺ യൂസർമാർക്ക് സന്തോഷവാർത്ത; ഫുൾ സ്ക്രീൻ പരസ്യങ്ങൾക്ക് പൂട്ടിട്ട് ഗൂഗിൾ

സ്മാർട്ട്ഫോൺ യൂസർമാരെ ഏറ്റവും കൂടുതൽ ശല്യപ്പെടുത്തുന്ന ഒന്നാണ് പരസ്യങ്ങൾ. ആപ്പുകൾക്കുള്ളിലുള്ളതിന് പുറമെ, സ്ക്രീൻ മുഴുവൻ നിറയുന്ന ആഡുകളും സുഖകരമായ ഉപയോഗത്തിന് തടസ്സം നിൽക്കുന്നവയാണ്. മറ്റേതെങ്കിലും പ്രധാന കാര്യം ചെയ്യാൻ തുനിയുമ്പോഴാകും സ്ക്രീനിൽ പരസ്യം പ്രത്യക്ഷപ്പെടുക. എന്നാൽ, ഒടുവിൽ ഗൂഗിൾ അതിനൊരു പരിഹാരവുമായി എത്തുകയാണ്. ഇനിമുതൽ ആപ്പുകൾക്ക് ഫുൾസ്ക്രീൻ പരസ്യങ്ങൾ പ്രദർശിപ്പിക്കാൻ അനുവാദമില്ല. സെപ്തംബർ 30 മുതലാണ് പുതിയ പ്ലേസ്റ്റോർ നിയമം ഗൂഗിൾ കൊണ്ടുവരുന്നത്.


നാം പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യുന്ന ആപ്പുകളിൽ ചിലത്, തുറക്കുമ്പോഴും ക്ലോസ് ചെയ്യുമ്പോഴുമാണ് ഫുൾ സ്ക്രീൻ പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത്. 15-30 സെക്കൻഡുകൾ കാത്തുനിന്നാൽ മാത്രമാണ് അത്തരം പരസ്യങ്ങർ ക്ലോസ് ചെയ്യാൻ സാധിക്കുക. ഇത്തരം ശല്യങ്ങളെയാണ് അടുത്ത മാസം മുതൽ ഗൂഗിൾ അവസാനിപ്പിക്കാൻ പോകുന്നത്. എന്നാൽ, ആപ്പുകളിൽ റിവാർഡ് സമ്മാനിക്കുന്ന തരത്തിൽ നൽകുന്ന പരസ്യങ്ങൾ തുടരാവുന്നതാണ്.


സ്മാർട്ട്ഫോൺ സ്‌ക്രീൻ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോൾ ഉപയോക്താവിനെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള പൂർണ്ണ സ്‌ക്രീൻ പരസ്യങ്ങളെയാണ് ഗൂഗിൾ ഒഴിവാക്കുന്നത്. ഉദാഹരണത്തിന്, ഏതെങ്കിലും വെബ്സൈറ്റ് ലോഡ് ചെയ്യുമ്പോഴോ, ഒരു ഗെയിം കളിക്കുമ്പോഴോ ഉള്ളടക്കത്തിലൂടെ സ്ക്രോൾ ചെയ്യുമ്പോഴോ പോപ്പ്അപ്പ് ആയി വരുന്ന പരസ്യങ്ങൾ. അതേസമയം, ചില സാഹചര്യങ്ങളിൽ പൂർണ്ണ സ്‌ക്രീൻ പരസ്യങ്ങൾ അനുവദനീയമാണ്, ഉദാഹരണത്തിന്; ഒരു ഗെയിം അതിന്റെ ഉപയോക്താക്കൾക്ക് ഒരു പരസ്യം കാണുന്നതിന് പ്രതിഫലം വാഗ്ദാനം ചെയ്യുന്നു.

അതേസമയം, യൂട്യൂബ് വിഡിയോകൾക്ക് നടുവിൽ വരുന്ന പരസ്യങ്ങൾ ഒഴിവാക്കണമെന്ന് കാലങ്ങളായി യൂസർമാർ ആവശ്യപ്പെടുന്നുണ്ട്. അതിൽ ഗൂഗിൾ തൽക്കാലത്തേക്ക് നടപടിയൊന്നു സ്വീകരിച്ചിട്ടില്ല. 

Tags:    
News Summary - Google Play stores new policies to block full-screen ads

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.