ഗൂഗ്ൾ പ്ലേസ്റ്റോറിൽ നിന്ന് 16 ആപ്പുകൾ നീക്കം ചെയ്തതായി റിപ്പോർട്ട്. ആൻഡ്രോയിഡ് ഉപകരണങ്ങളിലെ ബാറ്ററി പെട്ടന്ന് തീർന്നുപോകുന്നതിനും ഡാറ്റ വേഗത്തിൽ തീരാനും കാരണമാകുന്ന ആപ്പുകളാണ് നീക്കം ചെയ്തത്. അതേസമയം, ഇവയെല്ലാം 20 ദശലക്ഷത്തിലധികം തവണ ഡൗണ്‍ലോഡ് ചെയ്തിട്ടുമുണ്ട്. നീക്കം ചെയ്ത ആപ്പുകൾ 'യൂട്ടിലിറ്റി' ആപ്പുകളുടെ വിഭാഗത്തിൽപെടുന്നവയാണ്. സുരക്ഷാ ഏജൻസിയായ മക്കാഫിയാണ് ഈ ആപ്പുകൾ തിരിച്ചറിഞ്ഞത്.
പരസ്യങ്ങളിലും ലിങ്കുകളിലും ക്ലിക്ക് ചെയ്താൽ ഉപഭോക്താവ് നിർദേശം നൽകാതെ തന്നെ വെബ് പേജുകൾ തുറക്കുന്നതിനുള്ള അറിയിപ്പുകൾ ലഭിക്കുമെന്നും മക്കാഫി കണ്ടെത്തി. ഇത്തരത്തിൽ പരസ്യത്തട്ടിപ്പ് നടത്തുകയായിരുന്നു ഈ ആപ്പുകളെന്നും സുരക്ഷാ ഏജൻസിയുടെ റിപ്പോർട്ടിലുണ്ട്.
ലിങ്കുകളിലും പരസ്യങ്ങളിലും ക്ലിക്കുചെയ്യാൻ അനുവദിക്കുന്നത് 'com.liveposting', 'com.click.cas' എന്നീ ആഡ്വെയർ കോഡുകളാണെന്ന് സുരക്ഷാ സ്ഥാപനത്തിന്റെ കണ്ടെത്തലിൽ പറയുന്നു. ഉപയോക്താവിന്റെ അറിവില്ലാതെ തന്നെ സംഭവിക്കും. ഇതാണ് അധിക ബാറ്ററി ഉപയോഗത്തിനും നെറ്റ്വർക്ക് ഉപയോഗം വർധിക്കാനും കാരണമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.