ഇന്റർനെറ്റ് ഉപയോക്താക്കളുടെ ഭാഷാപരിമിതി മറികടക്കാനുള്ള ഏറ്റവും മികച്ച മാർഗങ്ങളിലൊന്നാണ് ഗൂഗ്ൾ ട്രാൻസ്ലേറ്റ്. സൗജന്യമായി ഓൺലൈൻ മൊഴിമാറ്റം ലഭ്യമാകുന്ന ഒരു ഗൂഗ്ൾ സേവനമാണിത്. ഇതര ഭാഷകളിലുള്ള ടെക്സ്റ്റുകളിൽ മലയാളത്തിലേക്കും തിരിച്ചും വിവർത്തനം ചെയ്യാനും അതുവഴി വിവരങ്ങൾ ആർജിക്കാനും ഏറെ സഹായകമാണ് ഗൂഗ്ൾ ട്രാൻസ്ലേറ്റ്.
ചെറിയ വാക്കുകളും വാചകങ്ങളും മുതൽ ഒരു വെബ്താൾ അപ്പാടെ വരെ നൊടിയിടയിൽ മൊഴിമാറ്റാനുള്ള സൗകര്യം ഇതിലുണ്ട്. ഇന്ത്യൻ ഭാഷകളിൽ ഹിന്ദി, ഉർദു, തമിഴ്, ബംഗാളി, ഗുജറാത്തി, കന്നട, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകൾ ഇതിൽ ലഭ്യമായിരുന്നു. ഇപ്പോൾ ഗൂഗ്ൾ 110 ഭാഷകൾകൂടി ഇതിലുൾപ്പെടുത്തി; അതിൽ ഏഴെണ്ണം ഇന്ത്യയിൽനിന്നാണ്. അതിലൊന്ന് തുളുവാണ്. ദക്ഷിണ കന്നഡയിലും അത്യുത്തര കേരളത്തിലും ഒരു വിഭാഗം ന്യൂനപക്ഷം സംസാരിക്കുന്ന ഭാഷ ഗൂഗ്ൾ ട്രാൻസ്ലേറ്റിന്റെ ഭാഗമായത് ഈ മേഖലയിൽ വലിയ ചർച്ചയായിരിക്കുകയാണ്. അവാധി, ബോഡോ, ഖാസി, കോക്ബൊറോക്, മാർവാഡി, സന്താലി എന്നിവയാണ് ഗൂഗ്ൾ ട്രാൻസ്ലേറ്റിലുള്ള പുതിയ മറ്റു ഇന്ത്യൻ ഭാഷകൾ. ഈ വിപുലീകരണത്തോടെ, അറിവിന്റെ ലോകം കൂടുതൽ വിശാലമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.