സംഗീത പ്രേമികൾക്ക് വല്ലാത്തൊരു അങ്കലാപ്പ് സമ്മാനിക്കുന്ന ചില സാഹചര്യങ്ങളുണ്ട്. ഒരു പാട്ടിെൻറ വരിയോ, പാട്ട് പാടിയ ആളെയോ സംഗീത സംവിധായകനെയോ അറിയില്ല, എന്നാൽ, ആ പാട്ട് ഏതാണെന്ന് ചെറുതായി മൂളാൻ മാത്രം അറിയാം. എന്ത് വില കൊടുത്തും ആ പാട്ട് കണ്ടെത്തേണ്ടതുണ്ട്. ആർക്കെങ്കിലും മൂളിക്കൊടുത്താലോ അവർ തലചൊറിയും. ഇതുപോലുള്ള അവസ്ഥയിലൂടെ കടന്നുപോകുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഗൂഗ്ൾ.
നമ്മുടെ മനസിലുള്ള പാട്ട് മൂളിയോ, അതിെൻറ ഇൗണം വിസിലടിച്ചോ അത് ഏത് പാട്ടാണെന്ന് കണ്ടെത്താനായുള്ള സംവിധാനമാണ് ഗൂഗ്ൾ അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗ്ൾ ആപ്പിെൻറ ഏറ്റവും പുതിയ അപ്ഡേറ്റിലൂടെയാകും ഫീച്ചർ എത്തുക. ആപ്പ് തുറന്നതിന് ശേഷം സേർച്ച് ബാറിലെ മൈക്ക് െഎകണിൽ ക്ലിക്ക് ചെയ്ത് "what's this song' എന്ന് പറയുക. അല്ലെങ്കിൽ "Search a song" എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ശേഷം 15 സെക്കൻഡുകളോളം നിങ്ങളുടെ മനസിലുള്ള പാട്ട് മൂളുക. പാട്ട് ഞങ്ങൾ കണ്ടെത്തിത്തരുമെന്ന് ഗൂഗ്ൾ അവകാശപ്പെടുന്നു.
ഗൂഗ്ൾ ആപ്പ് വഴി പരീക്ഷിച്ച് പരാജയപ്പെട്ടവർക്ക് ഗൂഗ്ൾ അസിസ്റ്റൻറ് വഴിയും പാട്ടുകൾ കണ്ടെത്താൻ ശ്രമിക്കാം. 'ഹേയ് ഗൂഗ്ൾ എന്ന് പറഞ്ഞ് അസിസ്റ്റൻറിനെ വരുത്തുക. ശേഷം "what's this song'എന്ന് പറഞ്ഞാൽ നമ്മൾ മൂളുന്നതിനായി അസിസ്റ്റൻറ് കാതോർക്കും. മനസിലുള്ള പാട്ട് മൂളിയാൽ അസിസ്റ്റൻറ് അത് ഏതാണെന്ന് സ്ക്രീനിൽ കാണിച്ചുതരികയും ചെയ്യും. പരീക്ഷിച്ച് നോക്കിയ പാട്ടുകളിൽ 90 ശതമാനവും ഗൂഗ്ൾ ശരിയായി കണ്ടെത്തിത്തരുന്നുമുണ്ട്.
''നിങ്ങൾ ചെറുതായി പാട്ട് മൂളിയതിന് ശേഷം മെഷീൻ ലേണിങ് അൽഗോരിതത്തിെൻറ സഹയത്തോടെ അത് ഏത് പാട്ടാണെന്ന് ഞങ്ങൾ കണ്ടെത്തും. പാട്ടിെൻറ ഇൗണം വളരെ കൃത്യമായി മൂളേണ്ട ആവശ്യം പോലുമില്ല. ട്യൂണിന് അനുസരിച്ച് ഏറ്റവും അനുയോജ്യമായത് തന്നെ ഞങ്ങൾ പറഞ്ഞുതരും''. ഗൂഗ്ൾ സേർച്ചിെൻറ സീനിയർ പ്രൊഡക്ട് മാനേജറായ കൃഷ്ണ കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.