വി​വ​ര​സാ​​ങ്കേ​തി​ക വി​ദ്യ​യി​ൽ കേ​മ​ന്മാ​ർ

ദോ​ഹ: വി​വ​ര സാ​​ങ്കേ​തി​ക വി​ദ്യാ മേ​ഖ​ല​യി​ൽ മു​ൻ​നി​ര രാ​ജ്യ​മാ​യി ഖ​ത്ത​റും. മൊ​ബൈ​ൽ ഫോ​ൺ മു​ത​ൽ വി​വ​ര​സാ​​ങ്കേ​തി​ക​വി​ദ്യ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും ഇ​ന്റ​ർ​നെ​റ്റി​ന്റെ​യും ഉ​പ​യോ​ഗ​ത്തി​ലും സ്വാ​ധീ​ന​ത്തി​ലു​മു​ള്ള വ​ള​ർ​ച്ച സൂ​ചി​പ്പി​ക്കു​ന്ന റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഖ​ത്ത​റി​ന്റെ കു​തി​പ്പ്. ഇ​ന്റ​ർ​നാ​ഷ​ന​ൽ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ യൂ​നി​യ​ൻ (ഐ.​ടി.​യു) വി​ക​സ​ന സൂ​ചി​ക 2023 എ​ന്ന ത​ല​ക്കെ​ട്ടി​ൽ പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ർ​ട്ടി​ൽ 10 പ്ര​ധാ​ന സൂ​ച​ക​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി ലോ​ക​ത്തെ 169 രാ​ജ്യ​ങ്ങ​ളി​ലെ​യും പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും വി​വ​ര​സാ​​ങ്കേ​തി​ക മേ​ഖ​ല​യി​ലെ പു​രോ​ഗ​തി റി​പ്പോ​ർ​ട്ടി​ൽ വി​ശ​ക​ല​നം ചെ​യ്യു​ന്നു.

ഇ​ന്റ​ർ​നെ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന ആ​ളു​ക​ളു​ടെ ശ​ത​മാ​നം, മൊ​ബൈ​ൽ ബ്രോ​ഡ്ബാ​ൻ​ഡ് വ​ള​ർ​ച്ച, മൊ​ബൈ​ൽ ഇ​ന്റ​ർ​നെ​റ്റ് ട്രാ​ഫി​ക്, ഡാ​റ്റ വി​ല​ക​ൾ, വോ​യ്‌​സ് സേ​വ​ന​ങ്ങ​ൾ, മൊ​ബൈ​ൽ ഫോ​ൺ ഉ​ട​മ​സ്ഥ​ത എ​ന്നി​വ ഈ ​സൂ​ച​ക​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ആ​കെ സൂ​ച​ക​ങ്ങ​ളി​ൽ 98.7 ശ​ത​മാ​ന​വു​മാ​യി ഖ​ത്ത​ർ മൂ​ന്നാ​മ​തെ​ത്തി. 100 ശ​ത​മാ​ന​വു​മാ​യി യു.​എ.​ഇ, 99.1 ശ​ത​മാ​നം നേ​ടി അ​മേ​രി​ക്ക എ​ന്നി​വ​രാ​ണ് പ​ട്ടി​ക​യി​ലെ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ളി​ൽ.

റി​പ്പോ​ർ​ട്ട് പ്ര​കാ​രം ഖ​ത്ത​റി​ൽ 99.7 ശ​ത​മാ​നം ആ​ളു​ക​ളും ഇ​ന്റ​ർ​നെ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണ്. വീ​ട്ടി​ൽ ഇ​ന്റ​ർ​നെ​റ്റ് സൗ​ക​ര്യ​മു​ള്ള​വ​ർ 95 ശ​ത​മാ​നം വ​രും. ഖ​ത്ത​റി​ലെ ജ​ന​സം​ഖ്യ​യു​ടെ 100 ശ​ത​മാ​ന​വും ചു​രു​ങ്ങി​യ​ത് ത്രീ ​ജി മൊ​ബൈ​ൽ നെ​റ്റ്‍വ​ർ​ക്കി​ന് പ​രി​ധി​യി​ലാ​ണ് ഉ​ൾ​പ്പെ​ടു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടി. ജ​ന​സം​ഖ്യ​യു​ടെ 99.8 ശ​ത​മാ​ന​വും കു​റ​ഞ്ഞ​ത് 4ജി/​എ​ൽ.​ടി.​ഇ മൊ​ബൈ​ൽ നെ​റ്റ്‍വ​ർ​ക്ക് പ​രി​ധി​യി​ലാ​ണു​ള്ള​ത്. അ​തേ​സ​മ​യം, ഒ​രു മൊ​ബൈ​ൽ ഫോ​ണെ​ങ്കി​ലും ഉ​ള്ള വ്യ​ക്തി​ക​ൾ 99.6 ശ​ത​മാ​നം വ​രും.

ആ​ഗോ​ളാ​ടി​സ്ഥാ​ന​ത്തി​ലും എ​ല്ലാ മേ​ഖ​ല​ക​ളി​ലും ഇ​ന്റ​ർ​നെ​റ്റ് ഉ​പ​യോ​ഗം വ​ർ​ധി​ച്ച​താ​യി ഐ.​ടി.​യു റി​പ്പോ​ർ​ട്ട് സൂ​ചി​പ്പി​ക്കു​ന്നു. ഇ​ന്റ​ർ​നെ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന 540 കോ​ടി ആ​ളു​ക​ൾ ലോ​ക ജ​ന​സം​ഖ്യ​യു​ടെ 67 ശ​ത​മാ​നം വ​രും. യൂ​റോ​പ്പ്, കോ​മ​ൺ​വെ​ൽ​ത്ത്, അ​മേ​രി​ക്ക രാ​ജ്യ​ങ്ങ​ളി​ൽ ജ​ന​സം​ഖ്യ​യു​ടെ 90 ശ​ത​മാ​ന​വും ഇ​ന്റ​ർ​നെ​റ്റ് ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ ആ​ഗോ​ള ശ​രാ​ശ​രി​ക്ക് അ​നു​സൃ​ത​മാ​യി അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ലും ഏ​ഷ്യ​യി​ലും മൂ​ന്നി​ൽ ര​ണ്ട് പേ​രും ഇ​ന്റ​ർ​നെ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണ്. എ​ന്നാ​ൽ, ആ​ഫ്രി​ക്ക​യി​ൽ ജ​സം​ഖ്യ​യു​ടെ 37 ശ​ത​മാ​നം​പേ​ർ മാ​ത്ര​മാ​ണ് ഇ​ന്നും ഇ​ന്റ​ർ​നെ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

മൊ​ബൈ​ൽ ഫോ​ൺ ഉ​ട​മ​സ്ഥ​ത ആ​ഗോ​ള​ത​ല​ത്തി​ൽ ഇ​ന്റ​ർ​നെ​റ്റ് ഉ​പ​യോ​ഗ​ത്തെ​ക്കാ​ൾ കൂ​ടു​ത​ലാ​ണെ​ന്ന് റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. 2023ൽ 10 ​വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള 78 ശ​ത​മാ​നം പേ​രും മൊ​ബൈ​ൽ ഫോ​ൺ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് അ​തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Tags:    
News Summary - ICT development Qatar tops the index

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.