ഗൂഗ്​ൾ പ്ലേ സ്​റ്റോറിനും ആപ്പിൾ ആപ്​ സ്​റ്റോറിനും ബദലായി മോദി സർക്കാറി​െൻറ സ്വന്തം സ്​റ്റോർ

ഗൂഗ്​ൾ പ്ലേ സ്​റ്റോറിനും ആപ്പിൾ ആപ്​ സ്​റ്റോറിനും ബദലായി നരേന്ദ്ര​ മോദി സർക്കാറി​െൻറ സ്വന്തം സ്​റ്റോർ വരുന്നു. സർക്കാറി​െൻറ മൊബൈൽ സേവ ആപ്​ പരിഷ്​കരിച്ചാവും സ്​റ്റോർ വരികയെന്നാണ്​ റിപ്പോർട്ടുകൾ. ആത്​മനിർഭർ ഭാരതി​െൻറ ഭാഗമായാണ്​ സ്​റ്റോർ.

ഇന്ത്യൻ മൊബൈൽ വിപണിയിൽ 97 ശതമാനവും ആൻഡ്രോയിഡി​െൻറ കൈയിലാണ്​. സ്​റ്റാർട്ട്​ അപ്​ സ്ഥാപനങ്ങളുടെ ആപുകൾക്ക്​ ആൻഡ്രോയിഡ്​ ഇളവുകളൊന്നും നൽകുന്നില്ല. ഗൂഗ്​ൾ, ആപ്പിൾ സ്​റ്റോറുകളിൽ ആപുകൾ നൽകണമെങ്കിൽ 30 ശതമാനം ഫീസ്​ നൽകണം. ഇതിന്​ ബദലായാണ്​ സർക്കാറി​െൻറ ആപ്​ സ്​റ്റോർ.

സർക്കാറി​െൻറ ആപുകൾ ആൻഡ്രോയിഡ്​ ഫോണുകളിൽ നിർബന്ധമായും ഇൻസ്​റ്റാൾ ചെയ്യാൻ ആവശ്യപ്പെടുമെന്നും റിപ്പോർട്ടുകളുണ്ട്​. എന്നാൽ, ഔദ്യോഗികമായി ഇത്തരം വാർത്തകൾക്ക്​ സ്ഥിരീകരണമായിട്ടില്ല.

Tags:    
News Summary - India plans launch of own app store as alternative to Google, Apple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.