ഓൺലൈൻ ആപ്പിലൂടെ എടുത്ത ലോൺ തിരിച്ചടക്കാത്തതിന്​ പീഡനം; യുവാവ്​ ആത്മഹത്യ ചെയ്​തു

ഹൈദരാബാദ്​: ഓൺലൈൻ ആപ്ലിക്കേഷനുകൾ വഴിയെടുത്ത ഇൻസ്റ്റൻറ്​ ലോൺ തിരിച്ചടയ്​ക്കാത്തതി​െൻറ പേരിലുള്ള പീഡനങ്ങൾ മൂലം ഹൈദരാബാദിലെ 36 കാരൻ ആത്മഹത്യ ചെയ്തു. വായ്​പ കൃത്യസമയത്ത് തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെട്ടതോടെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്​തിരുന്നതായി മരിച്ച യുവാവി​െൻറ കുടുംബം ആരോപിച്ചു.

കഴിഞ്ഞ കുറേ മാസങ്ങളായി ഇയാൾ തൽക്ഷണ വായ്പ നൽകുന്ന വിവിധ ആപ്ലിക്കേഷനുകളിൽ നിന്നായി 80,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ വായ്പയെടുത്തിരുന്നു. കമ്പനികളുടെ ആവശ്യങ്ങൾക്ക് വഴങ്ങാത്തതിനാൽ ഉപദ്രവിച്ചതിനെ തുടർന്ന്​വിഷാദാവസ്ഥയിലായിരുന്നുവെന്നും യുവാവി​െൻറ കുടുംബം പറഞ്ഞു.

അതേസമയം നിരവധി മൊബൈൽ ഫോൺ ആപ്ലിക്കേഷനുകൾ വഴി നടത്തിയ കോടിക്കണക്കിന് രൂപയുടെ വായ്പ തട്ടിപ്പു കേസിൽ ഇതുവരെ 16 പേരെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതേകേസിൽ സൈബരാബാദ് പോലീസ് ആറുപേരേയും പിടികൂടിയിരുന്നു. അമിതമായ പലിശ നിരക്കിൽ വ്യക്തികൾക്ക് തൽക്ഷണ വായ്പ നൽകുകയാണ്​ തട്ടിപ്പുകാർ ചെയ്​തിരുന്നത്​. മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ചായിരുന്നു ഉപഭോക്​താക്കളെ കണ്ടെത്തിയിരുന്നത്​.

വായ്​പ കൃത്യസമയത്ത് തിരിച്ചടയ്ക്കുന്നതിൽ ആരെങ്കിലും പരാജയപ്പെട്ടാൽ പ്രതികൾ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്​തിരുന്നതായും പൊലീസ്​ പറഞ്ഞു. പീഢനങ്ങളെ തുടർന്ന് മൂന്നുപേർ ആത്മഹത്യ ചെയ്തിരുന്നു.

Tags:    
News Summary - Instant loan apps scam claims 36-yr-old man's life in Telangana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.