ന്യൂയോർക്: വംശം, ദേശം തുടങ്ങിയ കാര്യങ്ങൾ ഉപയോഗിച്ച് വ്യക്തികളെ അപമാനിക്കാനുള്ള ശ്രമങ്ങളെ വെറുപ്പിെൻറ ഭാഷണമായി പരിഗണിക്കാൻ സമൂഹ മാധ്യമമായ ട്വിറ്റർ തീരുമാനിച്ചു. ഇതുസംബന്ധിച്ച നിർദേശങ്ങൾ പരിഗണിച്ച് വെറുപ്പിെൻറ സന്ദേശങ്ങൾ തിരിച്ചറിയാൻ ഏർപ്പെടുത്തിയ സംവിധാനങ്ങൾ നിലനിർത്തും.
മതം, ജാതി തുടങ്ങിയവ ആയുധമാക്കി മറ്റുള്ളവരെ അപമാനിക്കുന്ന സന്ദേശങ്ങൾ കഴിഞ്ഞ വർഷംതന്നെ ട്വിറ്റർ നിരോധിച്ചതാണ്. ഈ മാർച്ചിൽ പട്ടിക പുതുക്കുകയും പ്രായം, അംഗപരിമിതി, രോഗം എന്നിവ സംരക്ഷിത വിഭാഗങ്ങളിലേക്ക് കൂട്ടിച്ചേർക്കുകയും ചെയ്തു.
യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടന്ന നവംബറിന് മുമ്പുതന്നെ നിബന്ധനകൾ പുതുക്കണമെന്ന് പല സംഘടനകളും ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അതുണ്ടായില്ല. ഇതുമൂലം പ്രസിഡൻറ് തെരഞ്ഞെടുപ്പ് വേളയിൽ പലപ്പോഴും വംശീയ പരാമർശങ്ങളുള്ള പ്രസ്താവനകൾ വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.