തെൻറ ട്വിറ്റർ അക്കൗണ്ട് താൽക്കാലികമായി മരവിപ്പിച്ചതായി ബോളിവുഡ് താരം കങ്കണ റണാവത്. സൈഫ് അലി ഖാൻ നായകനായ താണ്ഡവ് എന്ന വെബ് സീരീസിനെതിരെ കങ്കണ വിവാദമായ ഒരു ട്വീറ്റിട്ടിരുന്നു. പിന്നീട് നീക്കം ചെയ്ത ആ ട്വീറ്റിന് പിന്നാലെയായിരുന്നു, ട്വിറ്റർ അവരുടെ അക്കൗണ്ട് മരവിപ്പിച്ചത്. താണ്ഡവിൽ ഹിന്ദു ദേവന്മാരെ അപമാനിച്ചെന്നാരോപിച്ച കങ്കണ അതിെൻറ ''അണിയറപ്രവർത്തകരുടെ തല കൊയ്യാൻ നേരമായെന്ന്'' ട്വീറ്റിൽ പറഞ്ഞിരുന്നു.
പുതിയ ട്വീറ്റിൽ തെൻറ അക്കൗണ്ട് റിപ്പോർട്ട് ചെയ്ത് പൂട്ടിച്ച ലിബറൽ സമൂഹത്തെയാണ് കങ്കണ അധിക്ഷേപിക്കുന്നത്. ട്വിറ്റർ സി.ഇ.ഒ ജാക്ക് ഡോർസിയെ 'ചാച്ച' എന്നായിരുന്നു അവർ വിശേഷിപ്പിച്ചത്. 'ലിബറലുകൾ അവരുടെ ചാച്ചയായ ജാക്കിനോട് കരഞ്ഞു പറഞ്ഞതോടെ എെൻറ അക്കൗണ്ട് താൽക്കാലികമായി മരവിപ്പിച്ചു'. -കങ്കണ പറഞ്ഞു.
'എെൻറ അക്കൗണ്ടോ അല്ലെങ്കിൽ വെർച്വൽ വ്യക്തിത്വമോ എപ്പോൾ വേണമെങ്കിലും രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിക്കേണ്ടി വരുമെന്നാണ് അവർ ഭീഷണിപ്പെടുത്തുന്നത്. പക്ഷെ, എെൻറ റീലോഡഡ് ദേശസ്നേഹം സിനിമകളിലൂടെ വീണ്ടും പ്രത്യക്ഷപ്പെടും. ഞാൻ നിങ്ങളുടെ ജീവിതം ദുരിതപൂർണ്ണമാക്കും'. - കങ്കണ ട്വീറ്റിൽ കുറിച്ചു.
Librus cried to their chacha @jack and got my account temporarily restricted, they are threatening me mera account/virtual identity kabhi bhi desh keliye shaheed ho sakti hai,magar my reloaded desh bhakt version will reappear through my movies.Tumhara jeena dushwar karke rahungi.
— Kangana Ranaut (@KanganaTeam) January 20, 2021
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.