ആപ്പിളിനെ കുറിച്ച് ഫാൻബോയ്സ് എന്നും മഹിമയായി പറയാറുള്ള ഒരു കാര്യം തങ്ങളുടെ സ്മാർട്ട്ഫോണുകൾക്ക് ആപ്പിൾ ഉറപ്പുവരുത്തുന്ന അഞ്ച് വർഷത്തെ സോഫ്റ്റ്വെയർ അപ്ഡേറ്റാണ്. വർഷാ വർഷം പുതിയ ഫോണുകൾ വിപണിയിലെത്തിക്കുമെങ്കിലും വലിയ വില നൽകി പ്രിയ ഉപയോക്താക്കൾ വാങ്ങിച്ച പഴയ മോഡലുകളെ അവർ മറക്കാറില്ല. പുതിയ ഫോണുകളുടെ ലേറ്റ്സ്റ്റ് സോഫ്റ്റ്വെയർ ഫീച്ചറുകളും സുരക്ഷയും ആപ്പിൾ, പഴയ ഫോണുകൾക്കും അപ്ഡേറ്റായി നൽകും.
എന്നാൽ, സാംസങ്ങും തങ്ങളുടെ യൂസർമാർക്ക് പുതിയ സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ്. ഇനിമുതൽ ചില സാംസങ് ഫോണുകൾക്ക് നാല് വർഷം സുരക്ഷാ അപ്ഡേറ്റ് നൽകുമെന്നാണ് കൊറിയൻ കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. നേരത്തെ രണ്ട് വർഷക്കാലത്തേക്കായിരുന്നു ഡിവൈസുകൾക്ക് ആൻഡ്രോയ്ഡ് സെക്യൂരിറ്റി അപ്ഡേറ്റുകൾ നൽകാമെന്നേറ്റിരുന്നത്. അതോടെ പുതിയ സാംസങ് ഫോണുകൾക്കും ചില പഴയ ഫോണുകൾക്കും കമ്പനിയുടെ സുരക്ഷാ വലയം നാല് വർഷക്കാലം വരെയുണ്ടാവും. ഒൗദ്യോഗിക ബ്ലോഗ്പോസ്റ്റിലൂടെയാണ് സാംസങ് ഇത് അറിയിച്ചത്.
ഏതൊക്കെ സാംസങ് ഡിവൈസുകൾക്കാണ് നാല് വർഷം സെക്യൂരിറ്റി അപ്ഡേറ്റുകൾ ലഭിക്കുകയെന്ന് കമ്പനി പുറത്തുവിട്ടിട്ടുണ്ട്. താഴെ കൊടുത്തിരിക്കുന്ന മോഡലുകൾക്കും അവയുടെ പൻഗാമികളായി എത്തുന്നവർക്കും നാല് വർഷം അപ്ഡേറ്റുകൾ ആസ്വദിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.