കാനഡക്കാർക്ക് ഇനി ഇൻസ്റ്റയിലും ഫേസ്ബുക്കിലും വാർത്തകൾ വായിക്കാനാവില്ല; കാരണം, പുതിയ ഓൺലൈൻ ന്യൂസ് നിയമം

കാനഡക്കാർക്ക് ഇന്നു മുതൽ മെറ്റയുടെ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും വാർത്തകൾ ലഭ്യമാകില്ല. പുതിയ ഓൺലൈൻ ന്യൂസ് നിയമം നിലവിൽ വന്നതിന് ശേഷമാണ് മെറ്റയുടെ നടപടി. സാമൂഹ്യമാധ്യമങ്ങൾ വാർത്തകൾ നൽകുന്ന മാധ്യമസ്ഥാപനങ്ങൾക്ക് പണം നൽകണമെന്ന നിയമമാണ് മെറ്റയെ ചൊടിപ്പിച്ചിരിക്കുന്നത്. കാനഡയിലെ ഓൺലൈൻ ന്യൂസ് ആക്ടിൻ്റെ പ്രധാന വിമർശകർ എന്ന നിലയിൽ ഗൂഗിളും മെറ്റയുടെ പാത പിന്തുടർന്നേക്കും.

കാനഡയിൽ നിന്നുള്ള വാർത്താ പബ്​ളിഷേഴ്സ് പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങളും വാർത്താ ലിങ്കുകളും ഇനി മുതൽ കാനഡയിലെ ആളുകൾക്ക് കാണാൻ സാധിക്കില്ലെന്ന് മെറ്റ പ്രസ്താവനയിലൂടെ അറിയിച്ചു. അതുപോലെ, വിദേശ സൈറ്റുകൾ പോസ്റ്റ് ചെയ്യുന്ന വാർത്തകളും കാനഡയിൽ ലഭ്യമാകില്ല. ഈ രണ്ട് സോഷ്യൽ മീഡിയ പ്ലാറ്റഫോമുകളിലും കാനഡക്കാർക്ക് ആർട്ടിക്കിളുകളും പങ്കുവെക്കാൻ സാധിക്കില്ല.

ആസ്‌ട്രേലിയ നടപ്പിലാക്കിയ നിയമത്തിന് സമാനമയാണ് കാനഡയും ഓൺലൈൻ ന്യൂസ് നിയമം കൊണ്ടുവന്നത്. ഇതിലൂടെ പ്രതിസന്ധി നേരിടുന്ന കനേഡിയൻ വാർത്താ മേഖലയെ ശക്തിപ്പെടുത്താം എന്നാണ് അവർ പ്രതീക്ഷിക്കുന്നത്. മെറ്റയുടെ നടപടി നിരുത്തരാവാദിത്തപരമാണെന്നും കാനഡയിലെ ഓൺലൈൻ പരസ്യങ്ങളുടെ 80 ശതമാനവും മെറ്റക്കും ഗൂഗിളിനുമാണ് ലഭിക്കുന്നതെന്നും കനേഡിയൻ ഹെറിറ്റേജ് മന്ത്രി പാസ്‌കൽ സെന്റ് ഓംഗെ വ്യക്തമാക്കി.

നിയമത്തിൽ പിഴവുകളുണ്ടെന്നാണ് മെറ്റ പറയുന്നത്. വാർത്താ ഉള്ളടക്കങ്ങളിൽ നിന്ന് കൂടുതൽ വരുമാനം തങ്ങളുണ്ടാക്കുന്നതായുള്ള ധാരണ തെറ്റാണ്. വാർത്തകൾക്കായല്ല തങ്ങളുടെ ഇരു പ്ലാറ്റ്‌ഫോമുകളും ആളുകൾ ഉപയോഗിക്കുന്നത്. മീഡിയ സ്ഥാപനങ്ങൾ അവരുടെ കണ്ടന്റുകൾ വായനക്കാരിലേക്ക് എത്തിക്കാൻ തങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗപ്പെടുത്തുകയാണെന്നും മെറ്റ അഭിപ്രായപ്പെട്ടു. 

Tags:    
News Summary - Meta Takes Action: News Stories Being Removed from Instagram and Facebook in Canada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.