പ്രാദേശിക മാധ്യമങ്ങളുടെ ഉള്ളടക്കത്തിന് പണം നൽകുന്നതുമായി ബന്ധപ്പെട്ട് ആസ്ട്രേലിയയിൽ അമേരിക്കൻ ടെക്ഭീമൻ ഗൂഗ്ൾ നേരിട്ടത് വലിയ പ്രതിസന്ധിയായിരുന്നു. അതിന് പിന്നാലെ, ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയും പരസ്യവരുമാനം പത്രങ്ങളുമായി അർഹമായ രീതിയിൽ പങ്കുവെക്കണമെന്ന ആവശ്യവുമായി എത്തുകയുണ്ടായി. എന്നാൽ, ഏറ്റവും ഒടുവിൽ ഗൂഗ്ളിനോട് അതേ ആവശ്യമുന്നയിച്ച് എത്തിയത് ടെലിവിഷൻ ചാനലുകളുടെ കൂട്ടായ്മയായ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനാണ് (എൻ.ബി.ഐ). അതുമായി ബന്ധപ്പെട്ട് എൻ.ബി.ഐ ഗൂഗ്ളിന് കത്തയക്കുകയും ചെയ്തിട്ടുണ്ട്.
വാർത്തകൾക്കായി ഗൂഗിൾ, യുട്യൂബ്, ഫെയ്‌സ്ബുക്ക് പോലുള്ള ടെക് പ്ലാറ്റ്ഫോമുകളെ ആളുകൾ കൂടുതലായും ആശ്രയിക്കുന്ന ഈ കാലത്ത് പരമ്പരാഗത മാധ്യമ, വാർത്താസ്ഥാപനങ്ങൾ ബുദ്ധിമുട്ടിലാണെന്ന് എൻ.ബി.എ. അധ്യക്ഷൻ രജത് ശർമ ഗൂഗിളിനയച്ച കത്തിൽ പറഞ്ഞു. പരസ്യവരുമാനത്തിന്‍റെ വലിയൊരു പങ്ക് ഡിജിറ്റൽ ടെക്‌നോളജി ഭീമൻമാർക്കാണ് ലഭിക്കുന്നത്. ടി.വി.ചാനലുകൾക്ക് ഈ വകയിലുണ്ടാവുന്ന നഷ്ടം നികത്തപ്പെടേണ്ടതാണെന്നും കത്തിൽ പറയുന്നു. വാർത്താശേഖരണം, സംപ്രേഷണം അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് വൻ തുകയാണ് വാർത്താചാനലുകൾ ചെലവഴിക്കുന്നത്. വാർത്തകളുടെ ഉടമകൾക്ക് അർഹമായ പ്രതിഫലം നൽകാതെയാണ് ടെക്‌നോളജി ഭീമന്മാരുടെ പ്ലാറ്റ്‌ഫോമുകളിലൂടെ അത് വിതരണം ചെയ്യുന്നത്. ഇതിൽ ഗൂഗിൾ ആണ് ഇടനിലക്കാരായി പ്രധാന പങ്കുവഹിക്കുന്നതെന്ന് എൻ.ബി.ഐ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.