ഗൂഗിളിൻ്റെ സ്വന്തം എ.ഐ ചാറ്റ്ബോട്ടായ ബാർഡ് എ.ഐ ഇമേജ് ജനറേഷൻ അവതരിപ്പിച്ചിരിക്കുകയാണ്. നിര്‍ദേശങ്ങള്‍ നല്‍കി ചിത്രങ്ങള്‍ നിര്‍മിക്കാനുള്ള കഴിവാണ് ബാർഡിൽ അവതരിപ്പിച്ചിരിക്കുന്നത്. കൂടെ, ബാര്‍ഡിന്റെ തന്നെ വിവിധ ഭാഷകളിലുള്ള മറുപടികളുടെ വസ്തുത പരിശോധിക്കാനുള്ള ഓപ്ഷനും എത്തിക്കഴിഞ്ഞു.
വിവിധ എ.ഐ മോഡലുകളില്‍ നേരത്തെ തന്നെയുള്ള ഫീച്ചറാണ് എ.ഐ ഇമേജ് ജനറേഷൻ. ഇക്കാര്യത്തിൽ ChatGPT Plus പോലുള്ള എതിരാളികളുമായാണ് ഗൂഗിൾ മത്സരിക്കുന്നത്. നിങ്ങൾ ടെക്സ്റ്റുകളായി നൽകുന്ന നിർദേശങ്ങൾക്കനുസരിച്ച് ബാർഡ് ചിത്രങ്ങൾ സൃഷ്ടിക്കും. ഗൂഗിളിന്റെ പരിഷ്‌കരിച്ച ഇമേജന്‍ 2 എഐ മോഡലാണ് ഏറെ ഗുണമേന്മയിലുള്ളതും ഫോട്ടോറിയലിസ്റ്റിക് ചിത്രങ്ങളും ആവശ്യാനുസരണം നിര്‍മിക്കാനായി ബാര്‍ഡില്‍ ഉപയോഗിക്കുന്നത്.
മറ്റ് എ.ഐ ഇമേജ് ടൂളുകളിൽ നിന്ന് വ്യത്യസ്‌തമായി, ബാർഡിൻ്റെ സേവനം സൗജന്യമാണ്. എന്നാൽ, നിലവിൽ വളരെ ലളിതമായ ചിത്രങ്ങൾ മാത്രമാണ് ബാർഡ് നിർമിക്കുന്നത്. അത് കാലക്രമേണ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. സിന്ത്‌ഐഡി സാങ്കേതിക വിദ്യയിലൂടെ ഡിജിറ്റല്‍ വാട്ടര്‍മാര്‍ക്ക് ചെയ്ത ചിത്രങ്ങള്‍ ആയിരിക്കും നിങ്ങൾക്ക് ലഭിക്കുക. അതിനാൽ മനുഷ്യ നിര്‍മിത ചിത്രങ്ങളെയും എഐ ചിത്രങ്ങളേയും വേര്‍തിരിച്ചറിയാന്‍ സാധിക്കും.
അതുപോലെ, അക്രമാസക്തവും, അശ്ലീലവുമായ ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കാതിരിക്കാനുള്ള പരിശീലനവും ബാർഡിന് നല്‍കിയിട്ടുണ്ട്. നിങ്ങൾ യഥാർഥ വ്യക്തികളുടെ ചിത്രങ്ങളൊന്നും ഇവ്വിധം സൃഷ്ടിക്കാൻ കഴിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.