വാഷിങ്ടൺ: ലോക പ്രശസ്ത ടെക് ഭീമൻ ഗൂഗ്ൾ വർക്ക് ഫ്രം ഹോമിലുള്ള ജീവനക്കാരുടെ ശമ്പളം കുറക്കുന്നു. വിദൂരമായ സ്ഥലങ്ങളിലിരുന്ന് ജോലി ചെയ്യുന്നവരുടെ ശമ്പളമാവും വെട്ടിക്കുറക്കുക. താരതമ്യേന ചെലവ് കുറവുള്ള നഗരങ്ങളിൽ ജോലി ചെയ്യുന്നവരുടെ ശമ്പളം കുറക്കുമെന്ന് കമ്പനി അറിയിച്ചു. തൊഴിലാളി എവിടെ ഇരുന്ന് ജോലി ചെയ്യുന്നുവെന്നതും ശമ്പളത്തെ സ്വാധീനിക്കാറുണ്ടെന്ന് ഗൂഗ്ൾ വ്യക്തമാക്കുന്നു.
സിയാറ്റിലിലെ ഗൂഗ്ളിന്റെ ഓഫീസിലിരുന്ന് ജോലി ചെയ്യുന്ന തൊഴിലാളി സമീപത്തെ കൗണ്ടിയിലേക്ക് മാറിയപ്പോൾ ശമ്പളം 10 ശതമാനം വരെ കുറച്ചുവെന്നാണ് റിപ്പോർട്ട്. വർക്ക് ഫ്രം ഹോമിന്‍റെ ഭാഗമായാണ് ജീവനക്കാരൻ ഗൂഗ്ളിന്റെ സിയാറ്റിൽ ഓഫീസ് വിട്ടത്. സാൻഫ്രാൻസിസ്കോയിൽ ഗൂഗ്ൾ ഓഫീസിൽ നിന്നു വീട്ടിലേക്ക് മാറിയ ജീവനക്കാരുടെ ശമ്പളം പരമാവധി 25 ശതമാനം വരെ കുറച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, ഫേസ്ബുക്കും ട്വിറ്ററും നേരത്തെ തന്നെ ഇത്തരത്തിൽ ശമ്പളം കുറക്കാൻ തീരുമാനിച്ചിരുന്നു. ചെറു കമ്പനികളായ റെഡ്ഡിറ്റ്, സില്ലോവ് തുടങ്ങിയവയും വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ജീവനക്കാരുടെ ശമ്പളം കുറച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.