5ജി പടിവാതിൽക്കൽ നിൽക്കെ രാജ്യത്ത് 6ജി പ്രഖ്യാപനവുമായി മോദിജി

4ജിയേക്കാൾ പതിന്മടങ്ങ് ഇന്റർനെറ്റ് വേഗതയുമായി 5ജി ഇന്ത്യയുടെ പടിവാതിൽക്കൽ നിൽക്കെ, സെല്ലുലാർ സാങ്കേതികവിദ്യയുടെ ആറാം തലമുറയായ 6ജി പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് ​പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ 6ജി അവതരിപ്പിക്കുമെന്നാണ് മോദിയുടെ അവകാശവാദം.

സ്മാർട് ഇന്ത്യ ഹാക്കത്തോൺ 2022 ഗ്രാൻഡ് ഫിനാലെയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് 6ജി സേവനങ്ങൾ ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഇന്ത്യയിൽ ആരംഭിക്കാൻ തയാറെടുക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞത്.

അതേസമയം, രാജ്യത്ത് 5ജി സേവനങ്ങൾ ചെലവുകുറച്ച്, വ്യാപകമായി ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ എല്ലാ പ്രധാന നഗര, ഗ്രാമപ്രദേശങ്ങളിലും 5ജി സേവനങ്ങൾ ലഭ്യമാക്കാൻ ശ്രമിക്കുമെന്നും കേന്ദ്രമന്ത്രി വൈഷ്ണവ് പറഞ്ഞു.

Tags:    
News Summary - Preparing To Launch 6G By End Of This Decade - PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.