പുതിയ ഐടി നിയമങ്ങളുമായി ബന്ധപ്പെട്ട് ഗൂഗ്ളിനെതിരെ ഇന്ത്യ നിലപാട് ശക്തമാക്കവേ, കമ്പനിയുടെ സുതാര്യത റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് അമേരിക്കൻ ടെക് ഭീമൻ. അഞ്ച് ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള പ്രധാനപ്പെട്ട ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ പുതിയ ഐടി നിയമങ്ങൾ അനുസരിച്ച്, ഓരോ മാസവും റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കേണ്ടതുണ്ട്.
അത്തരത്തിൽ ഗൂഗ്ൾ പ്രസിദ്ധീകരിച്ച സുതാര്യത റിപ്പോർട്ടിൽ ഏപ്രിൽ മാസത്തിൽ 59,350 ഉള്ളടക്കങ്ങൾ പ്ലാറ്റ്ഫോമിൽ നിന്ന് നീക്കം ചെയ്തതായി വ്യക്തമാക്കുന്നു. ആകെ 27,762 പരാതികളാണ് ലഭിച്ചത്. അതിൽ 96 ശതമാനവും പകർപ്പവകാശ ലംഘനവുമായി ബന്ധപ്പെട്ടുള്ളളതാണ്. ട്രേഡ് മാർക്ക്, മാനനഷ്ടം, കൃത്രിമത്വം, വഞ്ചന, മറ്റ് നിയമപരമായ അഭ്യർത്ഥനകൾ എന്നിവയുമായി ബന്ധപ്പെട്ടതാണ് ശേഷിക്കുന്ന പരാതികൾ.
പുതിയ ഇൻഫർമേഷൻ ടെക്നോളജി (ഐടി) ചട്ടങ്ങൾക്ക് അനുസൃതമായി സുതാര്യത റിപ്പോർട്ട് പ്രസിദ്ധീകരിച്ച ആദ്യത്തെ ആഗോള ടെക് കമ്പനിയാണ് ഗൂഗിൾ. ''ലോകത്തിെൻറ പല ഭാഗങ്ങളിൽ നിന്നായി വരുന്ന വിവിധ തരത്തിലുള്ള അഭ്യർഥനകൾ മാനിച്ചുകൊണ്ട് സുതാര്യത നൽകുന്നതിലും അതിൽ നടപടി സ്വീകരിക്കുന്നതിലും ഞങ്ങൾക്ക് ഒരു നീണ്ട ചരിത്രം തന്നെയുണ്ട്. ഈ അഭ്യർത്ഥനകളെല്ലാം ട്രാക്കുചെയ്ത് 2010 മുതൽ നിലവിലുള്ള ഞങ്ങളുടെ സുതാര്യത റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, " -ഗൂഗ്ൾ വക്താവ് പ്രസ്താവനയിൽ പറഞ്ഞു.
''പുതിയ ഐടി നിയമങ്ങൾക്കനുസൃതമായി ഇതാദ്യമായാണ് ഞങ്ങൾ പ്രതിമാസ സുതാര്യത റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്, ഇന്ത്യയെക്കുറിച്ചുള്ള ഞങ്ങളുടെ റിപ്പോർട്ടിങ് പ്രക്രിയകൾ പരിഷ്കരിക്കുമ്പോൾ കൂടുതൽ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കുന്നതായിരിക്കുമെന്നും വക്താവ് അറിയിച്ചു. ഡാറ്റാ പ്രോസസ്സിങ്ങിനും സാധുവാക്കുന്നതിനും മതിയായ സമയം അനുവദിക്കേണ്ടതിനാൽ റിപ്പോർട്ടിങ്ങിന് രണ്ട് മാസത്തെ കാലതാമസം ഉണ്ടാകുമെന്നും കമ്പനി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.