സോഷ്യൽ മീഡിയ ആപുകളിൽ ഏറ്റവും പ്രചാരമുള്ളത് ഏതിനാണെന്നതിനുള്ള ചോദ്യത്തിന് വാട്സ് ആപ് എന്നൊരു ഉത്തരമായിരിക്കും മിക്കവർക്കും നൽകാനുണ്ടാവുക. എന്നാൽ, ചില സമയങ്ങളിൽ ആളുകൾക്ക് വാട്സ് ആപ് ബാധ്യതയാകാറുണ്ട്. ഒരുപാട് മെസേജുകൾ വരുേമ്പാൾ ചിലപ്പോഴെല്ലാം നമുക്ക് റിപ്ലേ കൊടുക്കാൻ കഴിഞ്ഞില്ലെന്ന് വരും. ആ സമയത്ത് വാട്സ് ആപിൽ മെസേജ് വായിച്ചു എന്നതിെൻറ അടയാളമായ നീലവര ഒഴിവാക്കിയാകും പലരും രക്ഷപ്പെടുക. വാട്സ് ആപിൽ ഓൺലൈനായിരുന്നിട്ടും ഓഫ്ലൈൻ സ്റ്റാറ്റസ് കാണിക്കുന്ന ഫീച്ചർ എല്ലാരും അഗ്രഹിക്കുന്ന ഒന്നാണ്. എന്നാൽ, ഇപ്പോൾ തന്നെ അത്തരം ഫീച്ചർ വാട്സ് ആപിൽ ലഭ്യമാണ്. നമ്മുടെ മൊബൈലിെൻറ സെറ്റിങ്സിൽ ചെറിയ മാറ്റം വരുത്തിയാൽ ഇത് ലഭ്യമാവുകയും ചെയ്യും.
ഓൺലൈൻ സ്റ്റാറ്റസ് കാണിക്കാതെ മെസേജിന് മറുപടി അയക്കുന്നതിന്
ഐഫോൺ
മെസേജ് നോട്ടിഫിക്കേഷനിൽഇടത് വശത്തേക്ക് ടാപ് ചെയ്താൽ വരുന്ന ഓപ്ഷനുകളിൽ നിന്ന് വാട്സ് ആപിൽ ഓൺലൈൻ സ്റ്റാറ്റസ് കാണിക്കാതെ മറുപടി അയക്കാൻ സാധിക്കും.
ആൻഡ്രോയിഡ്
മെസേജ് നോട്ടിഫിക്കേഷനിൽ ടാപ് ചെയ്താൽ mark as read & replay എന്നൊരു ഓപ്ഷൻ കാണും. ഇതിലൂടെ മെസേജ് അയക്കുേമ്പാൾ വാട്സ് ആപിൽ ഓൺലൈൻ സ്റ്റാറ്റസ് കാണിക്കില്ല
ഇതുപോലെ എയർപ്ലൈൻ മോഡ് ഓണാക്കിയും വാട്സ് ആപിൽ ഓൺലൈൻ സ്റ്റാറ്റസ് കാണിക്കാതെ മെസേജ് അയക്കാം. എയർപ്ലൈൻ മോഡ് ഓണാക്കി മെസേജ്ടൈപ്പ് ചെയ്യുക. അതിന് ശേഷം ആപ് ക്ലോസ് ചെയ്ത് എയർപ്ലൈൻ മോഡ് ഓഫാക്കുക. ഇങ്ങനെ ചെയ്യുേമ്പാഴും വാട്സ് ആപി ഓൺലൈൻ സ്റ്റാറ്റസ് കാണിക്കില്ല
വാട്സ് ആപിന് മാത്രമായി മൊബൈൽ ഡാറ്റ ഓഫാക്കാനും സാധിക്കും. ഇതിനായി:
ആൻഡ്രോയിഡ്
ഫോണിലെ സെറ്റിങ്സിലേക്ക് പോകുക
മാനേജ് ആപ് അല്ലെങ്കിൽ ഇൻസ്റ്റാൾഡ് ആപ് തെരഞ്ഞെടുക്കുക
വാട്സ് ആപ് തുറക്കുക
ഡാറ്റ യൂസേജ് തെരഞ്ഞെടുക്കുക. മൊബൈ ഡാറ്റ, വൈ-ഫൈ, ബാക്ഗ്രൗണ്ട് ഡാറ്റ എന്നി ഡിസേബിൾ ചെയ്യുക
ഐഫോൺ
സെറ്റിങ്സിൽ വാട്സ് ആപ് ഓപ്പൺ ചെയ്യുക
മൊബൈൽ ഡാറ്റ, ബാക്ഗ്രൗണ്ട് ആൻഡ് റീഫ്രഷ് ഡിസെലക്ട് ചെയ്യുക
റീസെൻറ് ആപ്സിൽ നിന്നും വാട്സ് ആപിനെ ഒഴിവാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.