'ദ ഡിവിഷൻ' എന്ന യുബിസോഫ്റ്റിെൻറ (Ubisoft) ലോകപ്രശസ്ത ഗെയിമിെൻറ മൊബൈൽ വേർഷനുമെത്തുന്നു. പബ്ജി, കോൾ ഓഫ് ഡ്യൂട്ടി തുടങ്ങിയ ഗെയിമുകൾ പോലെ ഓപൺ വേൾഡ് ഗെയിമായെത്തുന്ന ഡിവിഷെൻറ മൊബൈൽ വകഭേദത്തിെൻറ പേര് 'ദ ഡിവിഷൻ റീസർജൻസ്' എന്നാണ്. ആൻഡ്രോയ്ഡ്-ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളിൽ ഗെയിം സൗജന്യമായി തന്നെ കളിക്കാൻ സാധിക്കും.
റീസർജൻസിെൻറ അപകടകരമായ ലോകം കാണിക്കുന്ന ഒരു കിടിലൻ ട്രെയിലറിനൊപ്പമാണ് 'ദ ഡിവിഷൻ റീസർജൻസി'െൻറ ഔദ്യോഗിക പ്രഖ്യാപനം യുബിസോഫ്റ്റ് നടത്തിയത്.
മിഷൻ
ന്യൂയോർക്ക് സിറ്റിയിൽ വിന്യസിച്ചിരിക്കുന്ന സ്ട്രാറ്റജിക് ഹോംലാൻഡ് ഡിവിഷൻ (SHD) ഏജന്റുമാരായിട്ടായിരിക്കും ഗെയിമർമാർ പ്രവർത്തിക്കുക. "ദി ഫ്രീമെൻ" എന്ന വിമത ഗ്രൂപ്പിെൻറ കൈയ്യിലകപ്പെട്ട സമൂഹത്തെ തിരികെ കൊണ്ടുവരലും പൗരന്മാരെ രക്ഷിക്കലുമാണ് ഏജൻറുമാരുടെ ഡ്യൂട്ടി. ഗെയിമർമാർ നഗരത്തിലെ ഓരോ ബ്ലോക്കുകളുടെയും നിയന്ത്രണം സ്വന്തമാക്കിക്കൊണ്ടാണ് മുന്നേറേണ്ടത്. എന്തായാലും ഡിവിഷൻ എന്ന ഐക്കോണിക് ഗെയിമിനെ മൊബൈൽ ഗെയിം ഫോർമാറ്റിലേക്ക് പറിച്ചുനടുേമ്പാഴുള്ള മാറ്റം കാണാനായി കാത്തിരിക്കുകയാണ് ആരാധകരും ഗെയിമർമാരും.
ഗെയിമിെൻറ റിലീസിങ് ഡേറ്റ് പുറത്തുവിട്ടിട്ടില്ല. ഈ വർഷത്തിനുള്ളിൽ തന്നെ എത്തിയേക്കുമെന്നാണ് സൂചന. കാത്തിരിക്കാൻ വയ്യാത്തവർക്കായി യുബിസോഫ്റ്റിെൻറ ഒഫീഷ്യൽ വെബ്സൈറ്റിൽ പോയി ഗെയിമിെൻറ ആദ്യത്തെ ആൽഫ ടെസ്റ്റർമാരാകാനായി സൈൻ-അപ് ചെയ്യാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.