ലോകമെമ്പാടുമുള്ള ഗെയിമർമാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗെയിം അവാർഡ് 2023 കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിലെ പീക്കോക്ക് തിയേറ്ററിൽ നടന്നു. പതിവുപോലെ ജെഫ് കീഗ്‌ലിയാണ് പുരസ്കാര ചടങ്ങിന് നേതൃത്വം നൽകിയത്. വിവിധ വിഭാഗങ്ങളിലുള്ള പ്രധാന റിലീസുകൾ നിറഞ്ഞ വർഷമായിരുന്നു 2023. അവയിലെ ഏറ്റവും മികച്ച ഗെയിമുകൾക്കാണ് പുരസ്കാരങ്ങൾ ലഭിച്ചതും.
പ്രസിദ്ധമായ ഫൈനൽ ഫാന്റസി 16, സൈബർപങ്ക് 2077, റെസിഡന്റ് ഈവിൾ വില്ലേജ്, ഫോർസ മോട്ടോർസ്‌പോർട്ട് പോലുള്ള ലെജൻഡ് ഗെയിമുകൾ അവരുടെ താരപദവി അരക്കിട്ടുറപ്പിച്ച ഈ വർഷം ഗെയിമർമാർക്ക് വിരുന്ന് തന്നെയായിരുന്നു.
ബൽദൂർസ് ഗേറ്റ് 3 (Baldur's Gate 3) എന്ന ഗെയിമാണ് ‘ഗെയിം ഓഫ് ദ ഇയറാ’യി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച ഗെയിം ഡയറക്ഷൻ, മികച്ച കലാസംവിധാനം, മികച്ച ആഖ്യാനം എന്നീ വിഭാഗങ്ങളിൽ അലൻ വേക്ക് 2 (Alan Wake 2) പുരസ്കാരം നേടി.
ദ ഗെയിം അവാർഡ്സ് 2023 - വിജയികൾ
ഗെയിം ഓഫ് ദ ഇയർ - ബൽദൂർസ് ഗേറ്റ് 3
അലൻ വേക്ക് 2, മാർവലിന്റെ സ്പൈഡർ മാൻ 2, റെസിഡന്റ് ഈവിൾ 4 റീമേക്ക്, സൂപ്പർ മാരിയോ ബ്രോസ് വണ്ടർ, ദി ലെജൻഡ് ഓഫ് സെൽഡ: ടിയേഴ്സ് ഓഫ് ദി കിംഗ്ഡം എന്നിവയായിരുന്നു ഈ വിഭാഗത്തിൽ നോമിനേഷനിൽ വന്ന മറ്റ് ഗെയിമുകൾ
- മികച്ച ഗെയിം സംവിധാനം - അലൻ വേക്ക് 2 - Alan Wake 2
- മികച്ച ആഖ്യാനം - അലൻ വേക്ക് 2
- മികച്ച കലാസംവിധാനം - അലൻ വേക്ക് 2
- മികച്ച സ്‌കോർ/സംഗീതം - ഫൈനൽ ഫാന്റസി 16 - Final Fantasy 16
- മികച്ച ഓഡിയോ ഡിസൈൻ - ഹൈ-ഫൈ റഷ് - Hi-Fi Rush
- മികച്ച പ്രകടനം - നീൽ ന്യൂബോൺ - ബൽദൂർസ് ഗേറ്റ് 3 - Neil Newbon - Baldur's Gate 3
- ഇംപാക്ട് ഗെയിമുകൾ - Tchia
- മികച്ച ഓൺ ഗോയിങ് ഗെയിം - സൈബർപങ്ക് 2077 - Cyberpunk 2077
- മികച്ച ഇൻഡി ഗെയിം - സീ ഓഫ് സ്റ്റാർസ് - Sea of Stars
- മികച്ച അരങ്ങേറ്റ ഇൻഡി ഗെയിം - കൊക്കൂൺ - Cocoon
- മികച്ച മൊബൈൽ ഗെയിം - ഹോങ്കായ്: സ്റ്റാർ റെയിൽ - Honkai: Star Rail
- മികച്ച കമ്മ്യൂണിറ്റി സപ്പോർട്ട് - ബൽദൂറിന്റെ ഗേറ്റ് 3
- മികച്ച VR/AR ഗെയിം - റെസിഡന്റ് ഈവിൾ വില്ലേജ് - Resident Evil Village
- പ്രവേശനക്ഷമതയിൽ ഇന്നൊവേഷൻ - ഫോർസ മോട്ടോർസ്പോർട്ട് - Forza Motorsport
- മികച്ച ആക്ഷൻ ഗെയിം - ആർമർഡ് കോർ 6: ഫയർസ് ഓഫ് റൂബിക്കോൺ - Armored Core 6: Fires of Rubicon
- മികച്ച ആക്ഷൻ/സാഹസിക ഗെയിം - ദി ലെജൻഡ് ഓഫ് സെൽഡ: ടിയേഴ്സ് ഓഫ് ദി കിംഗ്ഡം - he Legend of Zelda: Tears of the Kingdom
- മികച്ച RPG - ബൽദൂർസ് ഗേറ്റ് 3
- മികച്ച പോരാട്ട ഗെയിം - സ്ട്രീറ്റ് ഫൈറ്റർ 6 - Street Fighter 6
- മികച്ച ഫാമിലി ഗെയിം -സൂപ്പർ മാരിയോ ബ്രോസ് വണ്ടർ - Super Mario Bros. Wonder
- മികച്ച സ്പോർട്സ്/റേസിംഗ് ഗെയിം - ഫോർസ മോട്ടോർസ്പോർട്ട്
- മികച്ച സിം/സ്ട്രാറ്റജി ഗെയിം - പിക്മിൻ 4 - Pikmin 4
- മികച്ച മൾട്ടിപ്ലെയർ ഗെയിം - ബൽദൂർസ് ഗേറ്റ് 3
- ഈ വർഷത്തെ ഉള്ളടക്ക സ്രഷ്ടാവ് - അയൺമൗസ് - IronMouse
- മികച്ച ഇസ്പോർട്സ് (Esports) അത്ലറ്റ് - ലീ "ഫേക്കർ" സാങ്-ഹ്യോക്ക് - Lee “Faker” Sang-hyeok
- മികച്ച ഇസ്പോർട്സ് കോച്ച് - ക്രിസ്റ്റിൻ "പോട്ടർ" ചി - Christine “potter” Chi
- മികച്ച ഇസ്പോർട്സ് ഇവന്റ് - 2023 ലീഗ് ഓഫ് ലെജൻഡ്സ് വേൾഡ് ചാമ്പ്യൻഷിപ്പ് - 2023 League of Legends World Championship
- മികച്ച Esports ഗെയിം - Valorant
- മികച്ച Esports ടീം - JD ഗെയിമിംഗ്
- ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗെയിം - ഫൈനൽ ഫാന്റസി 7 റീബർത്ത് - Final Fantasy 7 Rebirth
- മികച്ച അഡാപ്റ്റേഷൻ - ദി ലാസ്റ്റ് ഓഫ് അസ്
- പ്ലയേഴ്സ് വോയിസ് - ബൽദൂർസ് ഗേറ്റ് 3
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.