ദോഹ: വിവരങ്ങൾ വീണ്ടെടുക്കുന്നതിന് ഗൂഗിൾ പോലുള്ള സെർച്ച് എൻജിനുകളെ അമിതമായി ആശ്രയിക്കുന്നത് ഓർമശക്തി ദുർബലമാക്കുമെന്നും ദൈനംദിന ജീവിതത്തിലെ സമ്മർദം ആവശ്യമുള്ള സമയത്ത് വിവരങ്ങൾ സ്മരിക്കാനുള്ള ഒരാളുടെ കഴിവിനെ ഇത് ബാധിക്കുമെന്നും അപ്ലൈഡ് ബ്രെയിൻ സയൻസിൽ വിദഗ്ധനായ ഡോ. ജാമിൽ ബബ്ലി പറഞ്ഞു.
കഴിഞ്ഞകാലത്തും ഇക്കഴിഞ്ഞ നൂറ്റാണ്ടിലും വിവരങ്ങൾക്കായി സ്കൂൾ പാഠ്യപദ്ധതികളെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ, ആർക്കും ഗൂഗിളിൽ പ്രവേശിക്കാനും വിവരങ്ങൾ നേടാനുമുള്ള പ്രധാനമാറ്റം സംഭവിച്ചതോടെ മനുഷ്യന്റെ ഓർമശക്തി കുറഞ്ഞു.
ഓർമശക്തിയുടെ പ്രവർത്തനം കുറയുന്നതുകാരണം അത് ശോഷിച്ചുപോകുമെന്നും ഒരാളുടെ ഓർമശക്തിയെ ദുർബലമാക്കുമെന്നും ഖത്തർ റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ ഡോ. ജാമിൽ ബബ്ലി പറഞ്ഞു.പുരുഷന്മാരേക്കാൾ സ്ത്രീകളാണ് കൂടുതലായും ഓർമക്കുറവ് അനുഭവിക്കുന്നത്. സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ വഴക്കമുള്ള നാഡീവ്യൂഹം കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വൈവിധ്യമാർന്ന വിഷയങ്ങളിൽ ഉയർന്ന കൃത്യതയോടെ ടെക്സ്റ്റ് സൃഷ്ടിക്കാൻ കഴിയുന്ന ഓപൺ എ.ഐ സ്മാർട്ട് ചാറ്റ്ബോട്ടായ ചാറ്റ് ജി.പി.ടിയുടെ ഉപയോഗം സംബന്ധിച്ച് അനുദിനം ഉയർന്നുവരുന്ന ആശങ്കകളും ചർച്ചകളും നടക്കുന്ന സമയത്താണ് ആരോഗ്യവിദഗ്ധന്റെ വെളിപ്പെടുത്തൽ. ഗൂഗിൾ, ബിങ് തുടങ്ങിയ ഭീമൻ സെർച്ച് എൻജിനുകൾക്ക് നേരിട്ടുള്ള ഭീഷണിയായി ഈ സാങ്കേതികവിദ്യ മാറുമെന്ന് ഐ.ടി വിദഗ്ധർ അഭിപ്രായപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.