എക്സിൽ ‘വിഡിയോ കോൾ’ ഫീച്ചറും; റീബ്രാൻഡ് ചെയ്തതിന് പിന്നാലെ വരുന്നത് വമ്പൻ മാറ്റങ്ങൾ

ട്വിറ്ററിനെ ‘എക്സ്’ എന്ന് റീബ്രാൻഡ് ചെയ്തതിന് പിന്നാലെ വമ്പൻ മാറ്റങ്ങൾ മൈക്രോ ബ്ലോഗിങ് സൈറ്റിലെത്തുമെന്ന് നേരത്തെ ഇലോൺ മസ്ക് പ്രഖ്യാപിച്ചിരുന്നു. അതിന്റെ തുടക്കമെന്നോണം പ്ലാറ്റ്ഫോമിൽ വിഡിയോ കോൾ ചെയ്യാനുള്ള സൗകര്യവും അവതരിപ്പിക്കാൻ പോവുകയാണ്.

എക്‌സ് സി.ഇ.ഒ ലിൻഡ യാക്കാരിനോയാണ് പുതിയ സവിശേഷതയെ കുറിച്ചുള്ള സൂചന നൽകിയിരിക്കുന്നത്. സി.എൻ.ബി.സിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു വീഡിയോ കോൾ സംവിധാനം എക്‌സിൽ കൊണ്ടുവരുന്നതിനെക്കുറിച്ച് അവർ സംസാരിച്ചത്.

ഫോൺ നമ്പറുകൾ പങ്കിടാതെ തന്നെ പ്ലാറ്റ്ഫോമിലൂടെ വിഡിയോ കോളുകൾ ചെയ്യാനാകും. അധികം വൈകാതെ തന്നെ ഈ ഫീച്ചർ എക്‌സിൽ വരുമെന്നും അവർ പറഞ്ഞു. എന്നാൽ അതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

പുതിയ സബ്‌സക്രിപ്ഷൻ നിരക്കുകൾ, പേയ്‌മെന്റുകൾ തുടങ്ങി എക്‌സിന്റെ മറ്റ് ഫീച്ചറുകളെക്കുറിച്ചും ലിൻഡ സംസാരിച്ചു. വീഡിയോ കോൾ പ്രഖ്യാപനത്തിന് പിന്നാലെ എക്സ് ഡിസൈനർ ആൻഡ്രിയ കോൺവേ എക്സില്‍ പങ്കുവെച്ച പോസ്റ്റും ചർച്ചയായിട്ടുണ്ട്. ഇതും വീഡിയോ കോൾ ഫീച്ചറിനെ സൂചിപ്പിക്കുന്നതെന്നാണ് വിലയിരുത്തുന്നത്.


Tags:    
News Summary - Video calls are coming to X

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.