മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരുടെ പ്രിയപ്പെട്ട മെസേജിങ് ആപ്ലിക്കേഷനാണ് വാട്സ്ആപ്പ്. വാട്സാപ്പിൽ വരുന്ന ഓരോ പരിഷ്കാരങ്ങളും ഇരുകൈയ്യും നീട്ടിയാണ് ഉപയോക്താക്കൾ സ്വീകരിക്കുന്നത്. ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും സമാനമായി സ്റ്റാറ്റസ് ഫീച്ചർ വാട്സ്ആപ്പിലും കൊണ്ടുവന്നപ്പോൾ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കപ്പെട്ടത്. മറ്റ് സാമൂഹിക മാധ്യമ അക്കൗണ്ടുകൾ പോലെ തന്നെ വാട്സ്ആപ്പിൽ സ്റ്റാറ്റസ് പങ്കുവെക്കുന്നതും ഇന്ന് യുവാക്കളുടെ ഹരമാണ്.
നമ്മുടെ കോണ്ടാക്ട് ലിസ്റ്റിലുള്ള വ്യക്തികളുടെ സ്റ്റാറ്റസുകൾ കാണുേമ്പാൾ നാം അത് കണ്ടതായി അവർക്ക് മനസിലാക്കാൻ സാധിക്കും. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ മറ്റുള്ളവരുടെ സ്റ്റാറ്റസുകൾ 'ഒളിഞ്ഞിരുന്ന്' കാണേണ്ടതായി വരാം. നിങ്ങളുടെ സുഹൃത്തുക്കൾ അറിയാതെ തന്നെ അവരുടെ സ്റ്റാറ്റസുകൾ കാണാനുള്ള ടെക്നിക്ക് പരിചയപ്പെടുത്തുകയാണ് ചുവടെ.
സെറ്റിങ്സിൽ ഇൗ മാറ്റം വരുത്തുന്നതോടെ നിങ്ങൾ സ്റ്റാറ്റസ് കണ്ടതും മെസേജുകൾ വായിച്ചതും സുഹൃത്തുക്കൾക്ക് മനസിലാക്കാൻ സാധിക്കില്ല. മറ്റൊരു രസകരമായ വസ്തുത എന്തെന്നാൽ 'റീഡ് റെസീപ്റ്റ്സ്' ഓപ്ഷൻ ഓഫ് ആക്കിയാൽ പിന്നെ നിങ്ങളുടെ സ്റ്റാറ്റസ് ആരെല്ലാമാണ് കണ്ടതെന്ന് നിങ്ങൾക്കും തിരിച്ചറിയാൻ സാധിക്കില്ലെന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.