വാട്സ്ആപ്പിൽ ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ പ്രയാസമുണ്ടോ? ആപ്പിലെ ഭാഷ മുഴുവനായി മാറ്റാൻ എളുപ്പവഴികളുണ്ട്

 മറ്റ് മെസെജിങ് ആപ്പുകളെ പോലെ വാട്സ്ആപ്പും ഡിഫോൾട്ട് ഭാഷയായി ഉൾപ്പെടുത്തിയിട്ടുള്ളത് ഇംഗ്ലീഷ് ആണ്. എന്നാൽ വാട്സ്ആപ്പിലെ ഭാഷ പ്രാദേശിക ഭാഷകളിലേക്കും മാറ്റാം എന്ന കാര്യം പല യൂസർമാർക്കും അറിയില്ല. ഇന്ത്യയിൽ മലയാളമുൾപ്പടെ പത്ത് പ്രദേശിക ഭാഷകളിലാണ് വാട്സ്ആപ്പ് ഉപയോഗിക്കാൻ കഴിയുന്നത്. വളരെ ലളിതമായ വഴികളിലൂടെ നിങ്ങൾക്ക് ആപ്പിലെ ഭാഷ മാറ്റാൻ കഴിയും. ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുന്നവർക്കും പ്രാദേശികഭാഷയിൽ ആശയവിനിമയം നടത്താൻ ആഗ്രഹിക്കുന്നവർക്കും വാട്സ്ആപ്പിലെ ഈ ഫീച്ചർ ഉപയോഗപ്പെടുത്താം.

ആൻഡ്രോയിഡിൽ വാട്സപ്പിന്‍റെ ഭാഷ എങ്ങനെ മാറ്റാം

  • വാട്സ്ആപ്പ് ഓപ്പൺ ആക്കി വലതുവശത്തെ മൂന്ന് കുത്തുകളിൽ ടാപ്പ് ചെയ്യുക
  • തുടർന്ന് സെറ്റിങ്സ് എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുക
  • പേജിന്‍റെ താഴെ കാണുന്ന ചാറ്റ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക
  • സ്ക്രീനിന്‍റെ താഴെ കാണുന്ന ആപ്പിൽ ലഭ്യമായ ഭാഷകൾ (Language available) എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്ത് ഇഷ്ടമുള്ള ഭാഷ സെലക്ട് ചെയ്ത് ആപ്പിന്‍റെ ഭാഷയിൽ മാറ്റം വരുത്താം.

Tags:    
News Summary - WhatsApp Enables Users To Send Messages In Their Preferred Languages, Just Follow These Simple Steps

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.