വാട്സ് ആപ്പിൽ 'ഡിലീറ്റ് ഫോർ എവരി വൺ' എന്നതിന് പകരം 'ഡിലീറ്റ് ഫോർ മീ' ക്ലിക്ക് ചെയ്ത് കുഴപ്പത്തിലാവുന്നത് സർവസാധാരണമാണ്. എന്നാൽ ഈ പ്രശ്നത്തിന് ഒരു പരിഹാരവുമായി എത്തിയിരിക്കുകയാണ് വാട്സ് ആപ്പ്. ഡിലീറ്റ് ചെയ്ത മെസേജുകൾ തിരിച്ചെടുക്കാൻ വാട്സ്ആപ്പിന്റെ പുതിയ ഫീച്ചറിലൂടെ സാധിക്കും.
'അൺഡു' (undo) ബട്ടനാണ് ഇതിനായി വാട്സ്ആപ്പ് അവതരിപ്പിച്ചത്. ഇതിലൂടെ ഡിലീറ്റ് ഫോർ മീ കൊടുത്തിനുശേഷം അഞ്ചുസെക്കന്റിനുള്ളിൽ 'അൺഡു' നൽകിയാൽ ഡിലീറ്റ് ചെയ്ത മെസേജ് തിരിച്ചെടുക്കാനാവും. ട്വിറ്ററിലൂടെയാണ് ഉപഭോക്താക്കൾക്ക് ഏറെ പ്രയോജനപ്പെടുന്ന പുതിയ ഫീച്ചർ വാട്സ് ആപ്പ് പ്രഖ്യാപിച്ചത്. ആൻഡ്രോയിഡിലും ഐഓഎസിലും പുതിയ ഫീച്ചർ ലഭ്യമാവും.
ടെക്സ്റ്റ് മെസ്സേജുകൾക്കും വ്യൂ വൺസ് എന്ന ഫീച്ചർ വാട്സ്ആപ്പ് വൈകാതെ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. പ്രമുഖ വാട്സ്ആപ്പ് ഫീച്ചർ ട്രാക്കറായ WABetaInfo ആണ് ഇതുമായി ബന്ധപ്പെട്ട സൂചന നൽകിയിരിക്കുന്നത്. ഉപയോക്താക്കൾക്ക് സ്വകാര്യവും രഹസ്യാത്മകവുമായ വിവരങ്ങൾ അയയ്ക്കാൻ കഴിയുമെന്നതാണ് ഈ ഫീച്ചറിന്റെ ഗുണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.