ഒടുവിൽ വാട്​സ്​ആപ്പിലും 'ഷോപ്പിങ്​ ബട്ടൺ'; ഇനി വാട്​സ്​ആപ്പ്​ ബിസിനസി​െൻറ കാലമോ..?

തങ്ങളുടെ പ്ലാറ്റ്​ഫോമിൽ ഷോപ്പിങ്​ കൂടുതൽ എളുപ്പമാക്കാനായി പുതിയ ഫീച്ചറുമായി വാട്​സ്​ആപ്പ്.​ ബിസിനസ്​ അക്കൗണ്ട്​ ഉപയോഗിക്കുന്നവർ അവരുടെ ഉത്​പന്നങ്ങൾ ആപ്പിൽ ലിസ്റ്റ്​ ചെയ്താൽ​ ആവശ്യക്കാർക്ക് ഒറ്റ ക്ലിക്കിൽ​ കാണാനായി പുതിയ ഷോപ്പിങ്​ ബട്ടൺ അവതരിപ്പിച്ചിരിക്കുകയാണ്​ കമ്പനി. ചാറ്റ്​ സ്​ക്രീനിലുള്ള വോയിസ്​ കാൾ ബട്ടൺ മാറ്റി അവിടെയാണ്​ ഷോപ്പിങ്​ ബട്ടൺ സ്ഥാപിച്ചിരിക്കുന്നത്​.

ആപ്പിൽ വരാൻ പോകുന്ന പുതിയ അപ്​ഡേറ്റിനെ കുറിച്ച് വാട്​സ്​ആപ്പ്​ സൂചന നൽകിയത്​ കഴിഞ്ഞമാസമായിരുന്നു. ഇൗ വർഷാവസാനത്തോടെ ലോകത്തുള്ള എല്ലാ യൂസർമാർക്കും പുതിയ ഫീച്ചർ ലഭ്യമാക്കും. ഏതെങ്കിലും വാട്​സ്​ആപ്പ്​ ബിസിനസ്​ യൂസർമാർ അവരുടെ പ്രൊഡക്​ട്​ കാറ്റലോഗ്​ ആപ്പിൽ അപ്​ലോഡ്​ ചെയ്​തിട്ടുണ്ടെങ്കിൽ അവരുടെ ചാറ്റ്​ സ്​ക്രീനിൽ ഷോപ്പിങ്​ ബട്ടൺ ​ദൃശ്യമാകും. വിഡിയോ - വോയിസ്​ കാൾ സൗകര്യം ഒറ്റ ബട്ടണിൽ ക്രമീകരിക്കുകയും ചെയ്​തിരിക്കുന്നു. കഴിഞ്ഞ കുറച്ച്​ ആഴ്​ചകളിലായി ചില യൂസർമാക്ക്​ ഇൗ ഫീച്ചർ ലഭ്യമായി തുടങ്ങിയിട്ടുണ്ട്​.


പുതിയ ഫീച്ചർ കാണാനായി ഏതെങ്കിലും വാട്​സ്​ആപ്പ്​ ബിസിനസ്​ അക്കൗണ്ടിൽ പോയി ഷോപ്പിങ്​ ബട്ടണിൽ ക്ലിക്ക്​ ചെയ്​താൽ അവർ അപ്​ലോഡ്​ ചെയ്​തിരിക്കുന്ന ഉത്​പന്നങ്ങളുടെ ലിസ്റ്റ്​ കാണാൻ സാധിക്കും. പുതിയ ഫീച്ചറിലൂടെ പ്രൊഡക്​ടുകളുടെ വിവരങ്ങൾ അറിയുന്നതിനൊപ്പം കൂടുതൽ ഒാഫറുകളെ കുറിച്ച്​ അറിയാനായി മെസ്സേജ്​ ബിസിനസ്​ എന്ന സംവിധാനവും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്​.

2019ൽ 19 ബില്യൺ ഡോളറിനായിരുന്നു ഫേസ്​ബുക്ക്​ വാട്​സ്​ആപ്പിനെ വാങ്ങിയത്​. അന്ന്​ ഒരുപാട്​ യൂസർമാർ വാട്​സ്​ആപ്പിനുണ്ടായിരുന്നു. ഇപ്പോൾ അതി​െൻറ പതിന്മടങ്ങായി വർധിക്കുകയും ചെയ്​തു. വാട്​സ്​ആപ്പിൽ നിന്നും യാതൊരു വരുമാനവുമില്ലാതെ ഇതുവരെ തുടർന്ന ഫേസ്​ബുക്ക്​ അധികൃതർ വാട്​സ്​ആപ്പ്​ ബിസിനസിലൂടെ അതിന്​ അറുതി വരുത്താൻ പോവുകയാണ്​. ജിയോ അവരുടെ ഇകൊമേഴ്​സ്​ ബിസിനസിൽ വാട്​സ്​ആപ്പിനെ കൂടി ഉൾപ്പെടുത്താൻ പോവുന്നു എന്ന വാർത്തകളും പുറത്തുവന്നിട്ടുണ്ട്​. എന്തായാലും വൈകാതെ വാട്​സ്​ആപ്പി ബിസിനസ്​ ഉപയോഗിക്കാൻ ഫേസ്​ബുക്ക്​ പണമീടാക്കി തുടങ്ങും.

Tags:    
News Summary - WhatsApp Rolling Out Shopping Button

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.