വാട്സ്ആപ്പിൽ ഇനി ‘മെറ്റ എ.ഐ’ ചാറ്റ്ബോട്ടും; എ.ഐ സേവനങ്ങൾ ആസ്വദിക്കാം

മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനായ വാട്ട്‌സ്ആപ്പ് ഒടുവിൽ പ്ലാറ്റ്‌ഫോമിലേക്ക് പുതിയ എ.ഐ ചാറ്റ്ബോട്ട് കൂടി അവതരിപ്പിക്കാൻ പോവുകയാണ്. മെറ്റ എ.ഐ (Meta AI) എന്ന് പേരിട്ടിരിക്കുന്ന ഈ ഫീച്ചര്‍ നിലവില്‍ ബീറ്റാ പരീക്ഷണ ഘട്ടത്തിലാണുള്ളത്. മെറ്റാ കണക്ട് 2023 ഇവന്റിൽ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് മോഡൽ പ്രഖ്യാപിച്ചത്.

കമ്പനിയുടെ ബ്ലോഗ് അനുസരിച്ച്, മെറ്റയുടെ എ.ഐ മോഡലായ Llama 2-നെ അടിസ്ഥാനമാക്കിയാണ് മെറ്റാ എഐ അസിസ്റ്റന്റ് പ്രവർത്തിക്കുന്നത്. എഐ ചാറ്റുകള്‍ക്കായി പ്രത്യേക ഷോര്‍ട്ട്കട്ട് ആപ്പിൽ നില്‍കിയിട്ടുണ്ട്. ചാറ്റ്‌സ് ടാബിന്റെ സ്ഥാനത്താണ് അത് സ്ഥാനം പിടിച്ചിരിക്കുന്നത്.

നിലവില്‍ ചില വാട്സ്ആപ്പ് ബീറ്റാ പതിപ്പ് ഉപയോക്താക്കൾക്ക് മാത്രമാണ് എ.ഐ ചാറ്റ് ഫീച്ചര്‍ ലഭിക്കുക. എന്നാണ് ഈ ഫീച്ചര്‍ ബാക്കി യൂസർമാർക്ക് ലഭ്യമാക്കുക എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. വൈകാതെ തന്നെ കൂടുതല്‍ പേരിലേക്ക് ഫീച്ചര്‍ എത്തിക്കാനുള്ള പദ്ധതികളാണ് കമ്പനിക്കുള്ളതെന്ന് വാട്സ്ആപ്പ് ട്രാക്കറായ വാബീറ്റാ ഇന്‍ഫോ-യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

 

"ഒരു വ്യക്തിയോടെന്ന പോലെ" മെറ്റ എ.ഐ അസിസ്റ്റന്റുമായി നിങ്ങൾക്ക് സംവദിക്കാൻ കഴിയും. കൂടാതെ മൈക്രോസോഫ്റ്റിന്റെ ബിങ്ങുമായുള്ള സഹകരണം ഉപയോഗിച്ച് അതിന് തത്സമയ വിവരങ്ങൾ നൽകാനും കഴിയും. കസ്റ്റമർ സപ്പോർട്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും യാത്രകൾ ആസൂത്രണം ചെയ്യാനുംപൊതുവായ മറ്റ് സംശയങ്ങൾ ദുരീകരിക്കാനും ഉപദേശം നൽകാനും മറ്റും കഴിയും. 

Tags:    
News Summary - WhatsApp’s new AI assistant can answer your questions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.