ഇലോൺ മസ്ക് ഏറ്റെടുത്തതിന് ശേഷം സജീവ ഉപയോക്താക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞു - വെളിപ്പെടുത്തലുമായി എക്സ് സി.ഇ.ഒ

ഇലോൺ മസ്‌ക്, എക്‌സ് (മുമ്പ് ട്വിറ്റർ) ഏറ്റെടുത്തതിന് ശേഷം പ്ലാറ്റ്ഫോമിലെ ദൈനംദിന സജീവ ഉപയോക്താക്കളെ ഒരുപാട് നഷ്ടപ്പെടുന്നതായി എക്‌സ് സി.ഇ.ഒ ലിൻഡ യാക്കറിനോ. പ്രതിദിന സജീവ ഉപയോക്താക്കളുടെ 11.6 ശതമാനം ഇതുവരെ നഷ്ടമായെന്നും അത് 254.5 ദശലക്ഷത്തിൽ നിന്ന് 225 ദശലക്ഷമായി കുറഞ്ഞെന്നും അവർ സി.എൻ.ബി.സി ചാനലിലെ അഭിമുഖത്തിനിടെ വ്യക്തമാക്കി.

2022 നവംബർ മാസം മധ്യത്തോടെ 259.4 ദശലക്ഷം സജീവ ഉപയോക്താക്കളുണ്ടായിരുന്ന എക്‌സിന് എകദേശം 15 ദശലക്ഷം ഉപയോക്താക്കളെയാണ് നഷ്ടപ്പെട്ടത്, ഇത് എകദേശം 5.6 ശതമാനത്തോളം വരും. അതേസമയം എക്‌സ് അതിന്റെ ദൈനംദിന ഉപയോക്താക്കളുടെ എണ്ണം 245 ദശലക്ഷത്തിലേക്കെത്തിക്കാനുള്ള ശ്രമത്തിലാണ്. ഇപ്പോൾ 200 മില്ല്യൺ മുതൽ 250 മില്ല്യൺ വരെ ദൈനംദിന ഉപയോക്താക്കളുണ്ടെന്നും സി.ഇ.ഒ പറഞ്ഞു.

പ്ലാറ്റ്‌ഫോമിൽ 50,000 കമ്മ്യുണിറ്റികളുണ്ട്. 550 മില്ല്യൺ പ്രതിമാസ ഉപയോക്താക്കളുണ്ടെന്നും 2024 ഓടെ എക്‌സ് ലാഭത്തിലാകുമെന്നും ലിൻഡ യാക്കറിനോ അറിയിച്ചു. കഴിഞ്ഞ 12 അഴ്ക്കുള്ളിൽ നുറ് മുൻനിര പരസ്യദാതാക്കളിൽ 90 ശതമാനവും പ്ലാറ്റഫോമിലേക്ക് തിരിച്ചു വന്നുവെന്നും ലിൻഡ കുട്ടിച്ചേർത്തു.

Tags:    
News Summary - X has been losing active users since Musk takeover: CEO Linda Yaccarino

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.