സ്മാർട്ട്ഫോണുകളിലെ പുതിയ ഫിംഗർ പ്രിന്‍റ് സ്കാനിങ് സാങ്കേതിക വിദ്യക്ക് പേറ്റന്‍റ് എടുത്ത് ചൈനീസ് ടെക് ഭീമനും ഇന്ത്യയിലെ നമ്പർ വൺ സ്മാർട്ട്ഫോൺ ബ്രാൻഡുമായ ഷവോമി. സ്ക്രീനിൽ എവിടെ തൊട്ടാലും ഫോൺ അൺലോക്ക് ആകുന്ന ടെക്നോളജിക്കാണ് ഷവോമി പേറ്റന്‍റ് എടുത്തത്.
ഫിംഗർപ്രിന്‍റ് സ്കാനർ ഫോണിന്‍റെ ഡിസപ്ലേയ്ക്കുള്ളിൽ സജ്ജീകരിച്ച സംവിധാനം സമീപകാലത്തായിരുന്നു അവതരിപ്പിച്ചത്. എന്നാൽ, ഡിസ്പ്ലേയ്ക്ക് താഴെ മധ്യഭാഗത്തായി സ്പർശിച്ചാൽ മാത്രമായിരുന്നു അത് പ്രവർത്തിച്ചിരുന്നത്. കൈവിരലുകൾ പതിക്കാനായി ഒരു പ്രത്യേക സ്ഥലവും സ്മാർട്ട്ഫോൺ ഡിസ്പ്ലേയിൽ പ്രദർശിപ്പിക്കും.
പുതിയ സാങ്കേതിക വിദ്യ വരുന്നതോടെ സ്ക്രീനിൽ എവിടെ തൊട്ടാലും ഫോൺ അൺലോക്ക് ചെയ്യാൻ കഴിയും. അതിനായി സാധാരണ അമോലെഡ് ഡിസ്‌പ്ലേയ്ക്കും കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍ പാളിയ്ക്കും താഴെയായി പ്രത്യേക ഇന്‍ഫ്രാറെഡ് എല്‍ഇഡി ലൈറ്റ് ട്രാന്‍സ്മിറ്ററുകള്‍ നല്‍കിയേക്കും.
അതേസമയം, മറ്റൊരു ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ ഹ്വാവേ, ഇതേ സാങ്കേതി വിദ്യയ്ക്ക് വേണ്ടിയുള്ള പേറ്റന്‍റിന് അപേക്ഷിച്ചിട്ടുണ്ട്. ചൈന, യു.എസ്. യൂറോപ്പ്, ജപ്പാൻ, കൊറിയ, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ് അപേക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.