ചെന്നൈ: സമൂഹമാധ്യമങ്ങളിലെ വ്യാപക പ്രതിഷേധത്തെ തുടർന്ന് സൊമാറ്റോ പരസ്യമായി മാപ്പുപറഞ്ഞു. കസ്റ്റമർ കെയറിൽ വിളിച്ച തമിഴ്നാട് സ്വദേശിയോട് സൊമാറ്റോ ജീവനക്കാരൻ പറഞ്ഞ മറുപടിയിൽ പ്രതിഷേധിച്ച് സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
സംഭവം ഇങ്ങനെ: സെമാറ്റോയിൽ ഓർഡർ ചെയ്ത ഭക്ഷണം എത്താത്തതിനെ തുടർന്ന് തമിഴ്നാട് സ്വദേശി വികാശ് കസ്റ്റമർ കെയറിൽ തമിഴിൽ പരാതിപ്പെടുകയായിരുന്നു. എന്നാൽ ഭാഷ മനസ്സിലാകാത്തതിനെ തുടർന്ന് സൊമാറ്റോയിൽ നിന്നും കൃത്യമായ മറുപടി ലഭിച്ചില്ല. ഇതിനെത്തുടർന്ന് വികാശ് തമിഴ്നാട്ടിൽ തമിഴ്ഭാഷയിലുള്ള സേവനം വേണമെന്ന നിർദേശം മുന്നോട്ടുവെച്ചു. എന്നാൽ സൊമാറ്റോ ജീവനക്കാരൻ എല്ലാവരും കുറച്ച് ഹിന്ദി അറിഞ്ഞിരിക്കണമെന്നും അത് നമ്മുടെ ദേശീയ ഭാഷയാണെന്നും മറുപടി നൽകി. ഇതിെൻറ സ്ക്രീൻ ഷോട്ട് വികാശ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോെട വലിയ പ്രതിഷേധം ഉയരുകയായിരുന്നു.
ഡി.എം.കെ എം.പി കനിമൊഴി അടക്കമുള്ളവർ പ്രതിഷേധത്തിൽ പങ്കുചേർന്നു. 'Hindi_Theriyathu_Poda' എന്ന ഹാഷ്ടാഗിലാണ് കനിമൊഴി പ്രതിഷേധം പങ്കുവെച്ചത്. ഇതിനെത്തുടർന്ന് തമിഴിലും ഇംഗ്ലീഷിലും വിശദീകരണവുമായി സൊമാറ്റോ നേരിട്ടെത്തി. ജീവനക്കാരൻ പറഞ്ഞത് കമ്പനിയുടെ അഭിപ്രായമല്ലെന്ന് അറിയിച്ച സൊമാറ്റോ ജീവനക്കാരനെ ഉടൻ പുറത്താക്കുമെന്നും അറിയിച്ചു. തങ്ങൾ വൈവിധ്യത്തെ അംഗീകരിക്കുന്നവരാണെന്നും തമിഴ് ഭാഷയിലുള്ള സേവനങ്ങൾക്കായി കോയമ്പത്തൂരിൽ കാൾ സെൻറർ നിർമിക്കുന്നുവെന്നും സൊമാറ്റോ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.