കക്കോടി: ഏതാനും ദിവസങ്ങളായി സൂര്യനിൽ കാണുന്ന റീജ്യൻ- 2781 എന്ന സൂര്യ കളങ്കം വാനനിരീക്ഷകരിൽ കൗതുകമുളവാക്കുന്നു. മങ്ങലിൽനിന്ന് സൂര്യൻ സജീവമാകുന്നതാണ് സൂര്യകളങ്കത്തിനു കാരണമാകുന്നത്. സമീപകാലത്ത് പ്രത്യക്ഷപ്പെട്ട ഏറ്റവും വലിയ സൗരകളങ്കങ്ങളിൽ ഒന്നാണിതെന്ന് അമച്വർ വാനനിരീക്ഷകനും അസ്ട്രോ കോളമിസ്റ്റുമായ സുരേന്ദ്രൻ പുന്നശ്ശേരി പറയുന്നു.
സൂര്യനിൽ കാണുന്ന ഇരുണ്ടതും എന്നാൽ സമീപ പ്രദേശങ്ങളെക്കാൾ തണുത്തതുമായ ഭാഗങ്ങളാണ് സൗരകളങ്കങ്ങൾ. ഇവ സൂര്യനിലെ കാന്തമണ്ഡലവുമായി ബന്ധപ്പെട്ടു കിടക്കുന്നു. പിരിഞ്ഞുകിടക്കുന്ന കാന്തമണ്ഡലത്തിലെ ഊർജ്ജം പെെട്ടന്ന് പുറത്തേക്കു വമിക്കുമ്പാൾ പൊട്ടിത്തെറിയുടെ രൂപത്തിൽ സൗരജ്വാലകൾ പുറത്തേക്ക് തെറിക്കും. ഇവയിലെ ചാർജുള്ള കണങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിൽ ശക്തമായ സ്വാധീനം ചെലുത്താൽ കഴിയുന്നവയാണ്.
ഭൂമിക്കു നേരെ കാണുന്ന ഇത്തരം വലിയ സൂര്യകളങ്കങ്ങളെ ശാസ്ത്രലോകം വളരെ ഗൗരവത്തോടെയാണ് കാണുന്നത്. പല സൗരകളങ്കങ്ങൾക്കും ഭൂമിയേക്കാൾ വലുപ്പം കാണാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.