ബംഗളൂരു: ഇന്ത്യയുടെ രണ്ടാം ചാന്ദ്രപര്യവേക്ഷണ ദൗത്യം ചന്ദ്രയാൻ-2വിൻെറ കൗണ്ട് ഡൗൺ തുടങ്ങി. ഞായറാ ഴ്ച രാവിലെ 6.50നാണ് വിക്ഷേപണത്തിൻെറ കൗണ്ട് ഡൗൺ തുടങ്ങിയത്. തിങ്കളാഴ്ച പുലർച്ച 2.51ന് ആന്ധ്രപ്രദേശിലെ ശ ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശനിലയത്തിൽനിന്ന് ചന്ദ്രയാൻ-2 പേടകവും വഹിച്ച് ഐ .എസ്.ആർ.ഒയുടെ ‘ഫാറ്റ്ബോയ്’ ജി.എസ്.എൽ.വി-മാർക്ക് ത്രീ (എം-1) റോക്കറ്റ് കുതിച്ചുയരും.
പരിശീലനം പൂർത്തിയാക്കിയതായും നിശ്ചയിച്ച സമയത്തിനുള്ളിൽ റോക്കറ്റ് വിക്ഷേപണം നടത്താനുള്ള അവസാനഘട്ട ക്രമീകരണങ്ങളാണ് നടക്കുന്നതെന്നും ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. െക. ശിവൻ പറഞ്ഞു. ആദ്യമായി ദക്ഷിണ ധ്രുവത്തിൽ നടത്തുന്ന പരീക്ഷണത്തിലൂടെ പുതിയ കണ്ടെത്തലുകളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഐ.എസ്.ആർ.ഒയുടെ ഏറ്റവും പ്രധാനപ്പെട്ട ദൗത്യമാണിതെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രനെ ഭ്രമണംചെയ്യുന്ന ഒാർബിറ്റർ, പര്യവേക്ഷണം നടത്തുന്ന റോവർ (പ്രഗ്യാൻ), റോവറിനെ സുരക്ഷിതമായി ചന്ദ്രോപരിതലത്തിലിറക്കുന്ന ലാൻഡർ (വിക്രം) എന്നിവ ഉൾപ്പെടുന്ന ചന്ദ്രയാൻ-2 53 ദിവസങ്ങൾക്കുശേഷം സെപ്റ്റംബർ ആറിന് ചന്ദ്രോപരിതലത്തിലിറങ്ങും. ഭ്രമണപഥത്തിൽനിന്ന് പര്യവേക്ഷണപേടകത്തെ ചന്ദ്രോപരിതലത്തിലേക്ക് ഇടിച്ചിറക്കാതെ, സോഫ്റ്റ് ലാൻഡിങ്ങിലൂടെ ലാൻഡർ സാവധാനം ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലിറങ്ങും. തുടർന്ന് ലാൻഡറിെൻറ വാതിൽതുറന്ന് റോവർ ചന്ദ്രനിലിറങ്ങും. ചന്ദ്രോപരിതലത്തിൽ റോവറിനെ ഇറക്കാനുള്ള സെപ്റ്റംബർ ആറിലെ നാലു മണിക്കൂർ നീണ്ടുനിൽക്കുന്ന വിക്ഷേപണഘട്ടത്തിലെ അവസാന 15 മിനിറ്റാണ് ഏറെ നിർണായകം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.