ബംഗളൂരു: രണ്ടാം ചാന്ദ്രദൗത്യത്തിലൂടെ ചരിത്രംകുറിക്കാൻ ലക്ഷ്യമിടുന്ന ഐ.എസ്.ആർ.ഒക ്ക് മുന്നിൽ വെല്ലുവിളികളേറെയാണ്. ആദ്യമായി പരീക്ഷിക്കുന്ന സോഫ്റ്റ് ലാൻഡിങ് രീതി തന്നെയാണ് മറ്റു വിക്ഷേപണങ്ങളിൽനിന്നും ചന്ദ്രയാൻ രണ്ടിനെ വേറിട്ടുനിർത്തുന്നത്. ച ന്ദ്രെൻറ 100 കി.മീ. ഉയരത്തിലുള്ള ഭ്രമണപഥത്തിൽ പേടകം ഒാർബിറ്റർ എത്തിച്ച് പര്യവേക്ഷ ണം നടത്തിയ ചന്ദ്രയാൻ -ഒന്ന് ദൗത്യം, പത്തുവർഷം പിന്നിടുമ്പോഴാണ് രണ്ടാം ചാന്ദ്രദൗത്യത്തിെൻറ വിക്ഷേപണത്തിനൊരുങ്ങുന്നത്. ഐ.എസ്.ആര്.ഒയെ സംബന്ധിച്ച് ഏറെ നിര്‍ണായകമായ ദൗത്യമാണ് ഇത്.
ഇതിനു മുമ്പ് അമേരിക്ക, റഷ്യ, ജപ്പാന്, ചൈന രാജ്യങ്ങള്‍ മാത്രമാണ് ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയുള്ള ദൗത്യം നടത്തിയിട്ടുള്ളൂ. ഈ പട്ടികയിലേക്കാണ് ഇന്ത്യയും എത്തുന്നത്. ചന്ദ്രോപരിതലത്തിലിറങ്ങുന്ന ലാൻഡറിൽനിന്നും നേരിട്ടായിരിക്കും ഭൂമിയിലേക്ക് വിവരങ്ങൾ കൈമാറുക. ഏതെങ്കിലും പ്രശ്നമുണ്ടായാൽ ഒാർബിറ്റർ വഴിയായിരിക്കും ആശയവിനിമയം നടക്കുക. എന്നാൽ, പര്യവേക്ഷണം നടത്തുന്ന റോവറിന് നേരിട്ട് വിവരങ്ങൾ കൈമാറാനാകില്ല.
റോവറിൽനിന്നും ലാൻഡറിലേക്കും അവിടെനിന്ന് സെൻററിലേക്കും വിവരം കൈമാറും. ഒാർബിറ്ററിൽ എട്ടും ലാൻഡറിൽ മൂന്നും റോവറിൽ രണ്ടും പേ ലോഡുകളാണ് ഉണ്ടാകുക.
നാസയുടെ ലേസർ റേഞ്ചിങ് പേലോഡും ഇതിൽ ഉൾപ്പെടും. പ്ലാസ്മ, ധാതുക്കൾ, രാസവസ്തുക്കൾ തുടങ്ങിയവയുടെ സാന്നിധ്യം കണ്ടെത്താനും ചന്ദ്രനിലെ രാസഘടനയെപ്പറ്റി പഠിക്കാനും ജലത്തിെൻറ സാന്നിധ്യം കണ്ടെത്താനുമാണ് ദൗത്യം ലക്ഷ്യമിടുന്നത്. ഒപ്പം ഹീലിയത്തിെൻറ അളവ് എത്രത്തോളമുണ്ടെന്നും നിരീക്ഷിക്കും. ജി.എസ്.എൽ.വി മാർക്ക് മൂന്നിനും ചന്ദ്രയാൻ രണ്ട് ദൗത്യത്തിനുമായി രാജ്യത്തെ 500 സർവകലാശാലകളും 120 കമ്പനികളുമാണ് സഹകരിച്ചതെന്നും അതിനാൽ തന്നെ രാജ്യം പൂർണമായും പലതരത്തിൽ സംഭാവന ചെയ്ത രാജ്യത്തിെൻറ സ്വന്തം ദൗത്യമാണിതെന്നുമാണ് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. കെ. ശിവൻ വ്യക്തമാക്കിയത്. ദൗത്യത്തിനുള്ള ഒാരോ ഉപകരണങ്ങളും നിർമിക്കുന്നതിനായാണ് പദ്ധതിയുടെ 80 ശതമാനം തുകയും െചലവഴിച്ചത്. ചന്ദ്രനിൽ ഇറങ്ങാനുള്ള ഇസ്രായേലിെൻറ ഫാല്‍കണ്‍ ദൗത്യം ചന്ദ്രനില്‍ ഇടിച്ചിറങ്ങി പരാജയപ്പെട്ടിരുന്നു. തുടർന്നാണ് ഇസ്രായേലിെൻറ ദൗത്യം വിലയിരുത്തി കൂടുതല്‍ പരീക്ഷണങ്ങളും പ്രതിസന്ധി നേരിടാനുള്ള മാര്‍ഗങ്ങളും പഠിച്ചതിനു ശേഷം, ഇന്ത്യയുടെ വിക്ഷേപണം ജൂലൈയിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.