ബാങ്കിങ്​ ഇടപാടുകൾക്ക്​ സഹായിക്കാൻ ഇനി റോബോട്ടും

കോയമ്പത്തുർ: ബാങ്കിങ്​ ഇടപാടുകാരെ സഹായിക്കാനായി റോ​േബാട്ട്​ വികസിപ്പിച്ചെടുത്തു. കോയമ്പത്തുരിലെ സോഫ്​റ്റ്​വെയർ എഞ്ചിനീയറായ വിജയ്​ ആണ്​ ബാങ്ക്​ ഇടപാടുകാരെ സഹായിക്കുന്ന ഹ്യുമനോയിഡ്റോബോട്ട്​ വികസിപ്പിച്ചെടുത്തത്​. നോട്ട്​ പിൻവലിക്കലി​െൻറ പശ്​ചാത്തലത്തിൽ ​ബാങ്കുകളിൽ ഇപ്പോഴുണ്ടായിട്ടുള്ള അസാധാരണമായ തിരക്ക്​ കുറക്കാൻ ഇതുപോലുള്ള സാ​േങ്കതിക വിദ്യകൾ സഹായിക്കുമെന്നാണ്​ കരുതുന്നത്​

പുതിയ റോബോട്ട്​ അക്കൗണ്ട്​ ഒാപ്പൺ ചെയ്യുന്നതിനേകുറിച്ചും നിലവിലുള്ള അക്കൗണ്ടുകളെ കുറിച്ചും വിവരങ്ങൾ നൽകുമെന്ന്​ വിജയ്​ പറഞ്ഞു. ​ റോബോട്ട്​ 15 ഭാഷകളിൽ സംസാരിക്കും. ബാങ്ക്​ ഇടപാടുമായി ബന്ധപ്പെട്ട കൂടുതൽ തവണ ആവർത്തിച്ച ചോദ്യങ്ങൾക്ക്​ ഉത്തരം നൽകും.
 
രാജ്യത്തെ ഗ്രാമീണ മേഖലയിലുൾ​പ്പടെയുള്ള സാധാരണക്കാർക്ക്​ ബാങ്കിങ്​ സംവിധാനത്തെ കുറിച്ച്​ അവബോധമുണ്ടാക്കാൻ പുതിയ റേ​ാബോട്ടിന്​ സാധിക്കുമെന്നാണ്​ കരുതുന്നത്​.

Tags:    
News Summary - Coimbatore based software engineer and designer Vijay develops humanoid robot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.