സിന്ധു നദീതട നാഗരികതയിൽ ബീഫടക്കം മാംസ വിഭവങ്ങൾ പ്രധാന ഭക്ഷണമായിരുന്നുവെന്ന്​ പഠനം

ന്യൂഡൽഹി: സിന്ധു നദീതട നാഗരികതയിൽ നിന്നുള്ളവർ ബീഫടക്കം മാംസ വിഭവങ്ങൾ ധാരാളമായി ഉപയോഗിച്ചിരുന്നതായി പഠനം. പ്രത്യേകിച്ച്​ വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ (ഇന്നത്തെ ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങൾ) ജനങ്ങൾ മാംസം അടങ്ങിയ ഭക്ഷണങ്ങൾ വ്യാപകമായി ഉപയോഗിച്ചിരുന്നതായും അതിൽ പന്നികൾ, കന്നുകാലികൾ, എരുമകൾ, ആടുകൾ, പാൽ ഉൽപന്നങ്ങൾ എന്നിവ ഉൾപ്പെടുന്നുണ്ടെന്നും ജേണൽ ഓഫ് ആർക്കിയോളജിക്കൽ സയൻസിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്​തമാക്കുന്നു.

ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ ഏഴിടങ്ങളില്‍ നടത്തിയ ഗവേഷണത്തിലാണ് 4600 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള വിവരങ്ങൾ കണ്ടെത്തിയത്​. യൂനിവേഴ്‌സിറ്റി ഓഫ് കാംബ്രിഡ്​ജിലെയും ബനാറസ് ഹിന്ദു സര്‍വകലാശാലയിലെയും ഗവേഷകരമാണ് പഠന സംഘത്തിലുണ്ടായിരുന്നത്. പ്രദേശത്തുനിന്ന് കണ്ടെത്തിയ പാത്രങ്ങളിലാണ് സംഘം ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഗവേഷണം നടത്തിയത്.

സിന്ധു നദീതട സംസ്‌കാര പ്രദേശത്തുനിന്ന് ഗണ്യമായ അളവിൽ കന്നുകാലികളുടെ അസ്ഥികളും കണ്ടെടുത്തിട്ടുണ്ട്​. കണ്ടെത്തിയ മൃഗങ്ങളുടെ എല്ലുകളില്‍ 50-60 ശതമാനം ഗാര്‍ഹികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കന്നുകാലികളുടേതാണ്. ഇവിടത്തെ ജനസംഖ്യയില്‍ ബീഫ് ഉപയോഗം കൂടുതല്‍ ആയിരുന്നു എന്ന നിഗമനത്തില്‍ എത്തിച്ചേരാവുന്ന കണ്ടെത്തലാണ് ഇതെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

കാംബ്രിഡ്ജ് സര്‍വകലാശാല ആര്‍ക്കിയോളജി വിഭാഗത്തിലെ ഗവേഷകരായ ഡോ. അക്ഷയ്ത സൂര്യനാരായണ്‍ ആണ് പഠനത്തിന് നേതൃത്വം നല്‍കിയത്. സിന്ധു നദീതട നാഗരികതയില്‍ ഉപയോഗിച്ച പാത്രങ്ങളില്‍നിന്ന് മൃഗക്കൊഴുപ്പി​െൻറ അവശിഷ്​ടങ്ങളാണ് കൂടുതലായും കണ്ടെത്തിയത്.

പന്നികള്‍, കന്നുകാലികള്‍, പോത്ത്, ആട് തുടങ്ങിയവയുടെ മാംസങ്ങളുടെയും പാലുല്‍പ്പന്നങ്ങളുടെയും അവശിഷ്​ടങ്ങള്‍ തരംതിരിക്കാനായതായും അക്ഷയ്ത സൂര്യനാരായൻ പറയുന്നു. ദക്ഷിണേഷ്യയിലെ പുരാതന പാത്രങ്ങളില്‍ ഇത്തരത്തിലുള്ള ഗവേഷണങ്ങള്‍ നടന്നത് വളരെ അപൂർവമാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Indus Valley Civilisation Had Preference For Beef

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.