സാൻഫ്രാൻസിസ്കോ: സുരക്ഷാപിഴവുണ്ടായെന്ന മുന്നറിയിപ്പുമായി ടെക് ഭീമനായ മൈക്രോ സോഫ്റ്റ്. ഇ-മെയിൽ അക്കൗണ്ടുകളിലേക്ക് ഹാക്കർമാർ കടന്നു കയറിയെന്നാണ് മൈക്രോസോഫ്റ്റിെൻറ മുന്നറിയിപ്പ്. ഹാക്കർമാർ കടന്നുകയറിയ ഇ-മെയിൽ ഉപഭോക്താക്കൾക്ക് മൈക്രോസോഫ്റ്റ് മുന്നറിയിപ്പ് സന്ദേശം അയച്ചിട്ടുണ്ട്. ചില ഉപഭോക്താക്കളുടെ ഇ-മെയിലിലേക്ക് പുറത്തുനിന്നുള്ളവർ കടന്നുകയറിയെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു.
ജനുവരി 1, മാർച്ച് 28 എന്നീ തീയതികളിലാണ് സംഭവമുണ്ടായതെന്ന് മൈക്രോസോഫ്റ്റിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു. ഇ-മെയിൽ അഡ്രസ്, ഫോൾഡർ നെയിം, ഇ-മെയിലിെൻറ സബ്ജക്ട് ലൈൻ തുടങ്ങിയ വിവരങ്ങൾ മാത്രമാണ് ചോർന്നതെന്നും മൈക്രോസോഫ്റ്റ് വിശദീകരിച്ചു. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച മൈക്രോസോഫ്റ്റ് പ്രശ്നം ബാധിച്ച ഉപേയാക്താക്കൾ പാസ്വേഡുകൾ മാറ്റണമെന്ന് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.