നയംവ്യക്തമാക്കി രോഹിത്; ട്വന്റി20യിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചിട്ടില്ല

കുട്ടിക്രിക്കറ്റിൽ രോഹിത് ശർമയുടെ പിൻഗാമിയായി ഹാർദിക് പാണ്ഡ്യക്കു ചുമതല നൽകുന്ന ചർച്ച ദേശീയ തലത്തിൽ സജീവമാണ്. ഫോം കണ്ടെത്താൻ വിഷമിച്ചും ടീമിന് വിജയം നൽകുന്നതിൽ പരാജയപ്പെട്ടും രോഹിത് കടുത്ത എതിർപ്പ് നേരിടുമ്പോൾ മറുവശത്ത്, പ്രകടനമികവിലും നായകത്വത്തിലും കഴിവു കാട്ടി ഹാർദിക് പാണ്ഡ്യ മുന്നിൽ നിൽക്കുന്നു. ഇടക്കാല ചുമതല കിട്ടിയപ്പോഴൊക്കെയും കൂടുതൽ ഭംഗിയായി ഉത്തരവാദിത്വം നിർവഹിച്ച് ഹാർദിക് അത് തെളിയിച്ചതുമാണ്. കഴിഞ്ഞ ട്വന്റി20 ലോകകപ്പിനു ശേഷം കുട്ടിക്രിക്കറ്റിലെ രണ്ടു പരമ്പരകളിലും മുൻനിര താരങ്ങളായ രോഹിതും വിരാട് കോഹ്ലിയും പുറത്തിരുന്നിരുന്നു. വിദേശത്ത് ന്യൂസിലൻഡിനെതിരെയും നാട്ടിൽ ശ്രീലങ്കക്കെതിരെയുമായിരുന്നു പരമ്പരകൾ.

എന്നാൽ, ‘ഇത് ഏകദിന ലോകകപ്പ് കാല​മാണെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും ചില താരങ്ങൾക്ക് എല്ലാ ഫോർമാറ്റിലും കളിക്കാനാകില്ലെന്നും രോഹിത് പറഞ്ഞു. ട്വന്റി20യിൽനിന്ന് പൂർണമായി മാറിനിൽക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും താരം കൂട്ടിച്ചേർത്തു.

Tags:    
News Summary - Rohit has no plans of giving up on T20Is, just yet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.