ശ്രീലങ്കക്കെതിരെ നിർണായകമായ മൂന്നാം ട്വന്റി20യിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത് ഇന്ത്യ. രാജ്കോട്ടിൽ ജയിച്ചു പരമ്പര പിടിക്കാമെന്ന ആവേശത്തിലാണ് ടീം ഇന്ത്യ ഇറങ്ങിയതെങ്കിലും ആദ്യ ഓവറിൽ തന്നെ ഇശാൻ കിഷനെ നഷ്ടമായത് നിരാശയായി. രണ്ടു പന്തു നേരിട്ട് ഒരു റൺ എടുത്താണ് മദുശങ്കക്ക് വിക്കറ്റ് സമ്മാനിച്ച് താരം കൂടാരം കയറിയത്. ശുഭ്മാൻ ഗില്ലും രാഹുൽ ത്രിപാഠിയുമാണ് ക്രീസൽ. സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ദീപക് ഹൂഡ, അക്സർ പട്ടേൽ, ശിവം മാവി, ഉംറാൻ മാലിക്, യുസ്വേന്ദ്ര ചഹൽ, അർഷ്ദീപ് സിങ് എന്നിവരാണ് ടീമിലെ മറ്റുള്ളവർ.
മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ആദ്യ കളി ആതിഥേയർ ജയിച്ചപ്പോൾ രണ്ടാം മത്സരം ശ്രീലങ്ക സ്വന്തമാക്കിയിരുന്നു. രാജ്യത്തെ അതിവേഗ പിച്ചുകളിലൊന്നായി പരിഗണിക്കപ്പെടുന്ന രാജ്കോട്ടിൽ റൺമഴ തീർക്കാനാകും ആദ്യം ബാറ്റുചെയ്യുന്ന ഇന്ത്യൻ നിരയുടെ ശ്രമം. മുൻനിരയെ കരക്കിരുത്തി ഇളമുറക്കാർക്ക് അവസരം നൽകിയാണ് കോച്ച് രാഹുൽ ദ്രാവിഡ് ടീമിനെ ഇറക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.