ഫ​ല​സ്തീ​ൻ സം​വി​ധാ​യ​ക​ൻ അ​മീ​ൻ ന​യ്ഫെ​യു​ടെ ‘200 മീ​റ്റ​ർ’ സി​നി​മ​യു​ടെ പോ​സ്റ്റ​ർ, വോ​യ്സ് ഫ്രം ​ഫ​ല​സ്തീ​ൻ ച​ല​ച്ചി​ത്ര പ്ര​ദ​ർ​ശ​ന പ​ര​മ്പ​ര​യു​ടെ പോ​സ്റ്റ​ർ


ദോ​ഹ: ഗ​സ്സ​യി​ൽ ബോം​ബു​ക​ൾ വ​ർ​ഷി​ച്ച് നി​ര​പ​രാ​ധി​ക​ളെ കൊ​ന്നൊ​ടു​ക്കി, ഫ​ല​സ്തീ​ൻ എ​ന്ന രാ​ജ്യ​ത്തെ തേ​ച്ചു​മാ​യ്ക്കാ​ൻ ഇ​സ്രാ​യേ​ൽ ഒ​രു​ങ്ങി​യി​റ​ങ്ങു​മ്പോ​ൾ ച​ല​ച്ചി​ത്ര​ങ്ങ​ളി​ലൂ​ടെ ച​രി​ത്രം പ​റ​ഞ്ഞും പ്ര​തി​രോ​ധി​ച്ചും ലോ​ക​ത്തെ ഓ​ർ​മ​പ്പെ​ടു​ത്തു​ക​യാ​ണ് ദോ​ഹ ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്.

ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ അ​ച​ഞ്ച​ല​മാ​യ പോ​രാ​ട്ട​ങ്ങ​ളെ​യും പ്ര​തി​രോ​ധ​ത്തെ​യും പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്ന ‘വോ​യ്സ് ഫ്രം ​ഫ​ല​സ്തീ​ൻ’ എ​ന്ന പേ​രി​ൽ പ്ര​തി​ഭാ​ധ​ന​രാ​യ ഫ​ല​സ്തീ​നി​യ​ൻ ച​ല​ച്ചി​ത്ര​പ്ര​വ​ർ​ത്ത​ക​രു​ടെ സി​നി​മ​ക​ളു​ടെ പ്ര​ദ​ർ​ശ​ന​ത്തി​ന് വ്യാ​ഴാ​ഴ്ച തു​ട​ക്ക​മാ​യി. ക​താ​റ സാം​സ്‌​കാ​രി​ക ഗ്രാ​മ​ത്തി​ലെ കെ​ട്ടി​ട​ന​മ്പ​ർ 16 ഡ്രാ​മ തി​യ​റ്റ​റി​ലാ​ണ് പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ പോ​രാ​ട്ട​ങ്ങ​ൾ​ക്കും പ്ര​തി​രോ​ധ​ങ്ങ​ൾ​ക്കും അ​വ​രു​ടെ സ്വ​ന്തം ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​രു​ടെ ക​ണ്ണു​ക​ളി​ലൂ​ടെ സാ​ക്ഷ്യം​വ​ഹി​ക്കാ​ൻ ഐ​ക്യ​ദാ​ർ​ഢ്യ​ത്തോ​ടെ ഒ​ത്തു​ചേ​രു​ക​യാ​ണെ​ന്ന് ഡി.​എ​ഫ്.​ഐ അ​റി​യി​ച്ചു.

ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ ദു​രി​ത​ങ്ങ​ളി​ൽ ലോ​ക മ​നഃ​സാ​ക്ഷി ഞെ​ട്ടി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ൾ ഞ​ങ്ങ​ൾ ഫ​ല​സ്തീ​നി​ലെ സ​ഹോ​ദ​രീ, സ​ഹോ​ദ​ര​ന്മാ​രോ​ട് ഐ​ക്യ​പ്പെ​ടു​ക​യാ​ണെ​ന്ന് ഡി.​എ​ഫ്.​ഐ ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ ഫ​ത്മ ഹ​സ​ൻ അ​ൽ റു​മൈ​ഹി പ​റ​ഞ്ഞു.

അ​വ​രു​ടെ ശ​ബ്ദം വ​ള​ച്ചൊ​ടി​ക്ക​പ്പെ​ടു​ക​യും സെ​ൻ​സ​ർ ചെ​യ്യു​ക​യും ചെ​യ്യു​ന്ന ഏ​റ്റ​വും വെ​ല്ലു​വി​ളി നി​റ​ഞ്ഞ ഈ ​സ​മ​യ​ത്ത് അ​വ​രു​ടെ വി​വ​ര​ണ​ങ്ങ​ളു​ടെ ന്യാ​യ​മാ​യ പ്രാ​തി​നി​ധ്യം നി​ർ​ണാ​യ​ക​മാ​ണെ​ന്ന് ഞ​ങ്ങ​ൾ വി​ശ്വ​സി​ക്കു​ന്നു. അ​ച​ഞ്ച​ല​മാ​യ പോ​രാ​ട്ട​വും പ്ര​തി​രോ​ധ​വും അ​വ​രു​ടെ സ്വ​ന്തം ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​ർ ത​ന്നെ ന​മു​ക്കു മു​ന്നി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​ണ് -അ​ൽ റു​മൈ​ഹി കൂ​ട്ടി​ച്ചേ​ർ​ത്തു.

ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ ക​ഥ​ക​ൾ കേ​ൾ​ക്കാ​നും അം​ഗീ​ക​രി​ക്കാ​നും ബ​ഹു​മാ​നി​ക്കാ​നു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രും. നീ​തി​ക്കും സ​മാ​ധാ​ന​ത്തി​നും മാ​ന​വി​ക​ത​ക്കും​വേ​ണ്ടി ഐ​ക്യ​ത്തോ​ടെ സ്വ​ത​ന്ത്ര ഫ​ല​സ്തീ​നു​വേ​ണ്ടി​യു​ള്ള നി​രു​പാ​ധി​ക​മാ​യ പി​ന്തു​ണ​യോ​ടെ നി​ൽ​ക്കേ​ണ്ട സ​മ​യ​മാ​ണി​ത് -അ​വ​ർ വി​ശ​ദീ​ക​രി​ച്ചു.

എ​ലി​യ സു​ലൈ​മാ​ന്റെ മ​നോ​ഹ​ര​മാ​യ ‘ടൈം ​ദാ​റ്റ് ടു ​റി​മൈ​ൻ​സ്’ മു​ത​ൽ അ​ബ്ദു​ല്ല അ​ൽ ഖ​തീ​ബി​ന്റെ ‘ലി​റ്റി​ൽ ഫ​ല​സ്തീ​ൻ: ഡ​യ​റി ഓ​ഫ് എ ​സീ​ജ്’ ഉ​ൾ​പ്പെ​ടെ ഒ​മ്പ​തു ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്.

എ​ലി​യ സു​ലൈ​മാ​ന്റെ ടൈം ​ദാ​റ്റ് ടു ​റി​മൈ​ൻ​സാ​ണ് ആ​ദ്യ​ദി​ന​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച മൈ​സ് ദ​ർ​വാ​സ​യു​ടെ ‘മൈ ​ല​വ് അ​വൈ​റ്റ്‌​സ് മി ​ബൈ ദി ​സീ’​യും എ​ലി​യ സു​ലൈ​മാ​ന്റെ ‘ഡി​വൈ​ൻ ഇ​ന്റ​ർ​വെ​ൻ​ഷ​നും’ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. വൈ​കീ​ട്ട് നാ​ലി​നും രാ​ത്രി എ​ട്ടി​നു​മാ​യാ​ണ് ര​ണ്ടാം ദി​ന​ത്തി​ലെ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ.ശ​നി​യാ​ഴ്ച ദി​വ​സം മാ​യ് മ​സ്രി​യു​ടെ ‘3000 നൈ​റ്റ്‌​സും’ ക​മാ​ൽ അ​ൽ ജ​ഫാ​രി​യു​ടെ ‘ദി ​റൂ​ഫും’ പ്ര​ദ​ർ​ശി​പ്പി​ക്കും.

ന​വം​ബ​ർ അ​ഞ്ചി​ന് അ​റ​ബ് നാ​സ​റി​ന്റെ​യും ത​ർ​സാ​ൻ നാ​സ​റി​ന്റെ​യും ‘ഡീ​ഗ്രേ​ഡും’ പ്ര​ദ​ർ​ശി​പ്പി​ക്കും. ‘ലി​റ്റി​ൽ ഫ​ല​സ്തീ​ൻ: ഡ​യ​റി ഓ​ഫ് എ ​സീ​ജ്’ എ​ന്ന അ​ബ്ദു​ല്ല അ​ൽ ഖ​തീ​ബി​ന്റെ ചി​ത്രം ന​വം​ബ​ർ ആ​റി​നും അ​മീ​ൻ ന​യ്‌​ഫെ​യു​ടെ ‘200 മീ​റ്റ​ർ’ ന​വം​ബ​ർ ഏ​ഴി​നും ആ​ൻ​മേ​രി ജാ​സി​റി​ന്റെ ‘വാ​ജി​ബ്’ ന​വം​ബ​ർ എ​ട്ടി​നും പ്ര​ദ​ർ​ശി​പ്പി​ക്കും. അ​വ​സാ​ന ദി​വ​സ​മാ​യ ന​വം​ബ​ർ ഒ​മ്പ​തി​ന് ഡി.​എ​ഫ്.​ഐ​യു​ടെ ഇ​ൻ​ക്ലൂ​സി​വ് സ്‌​ക്രീ​നി​ങ്ങി​ന്റെ ഭാ​ഗ​മാ​യി 200 മീ​റ്റ​ർ പ്ര​ത്യേ​ക പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ക്കും. ഓ​രോ പ്ര​ദ​ർ​ശ​ന​ത്തി​നു​ശേ​ഷ​വും പ്രേ​ക്ഷ​ക​ർ​ക്ക് ച​ല​ച്ചി​ത്ര​പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​വ​ദി​ക്കാ​നു​ള്ള അ​വ​സ​ര​വും ഡി.​എ​ഫ്.​ഐ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

വോ​യ്‌​സ് ഫ്രം ​ഫ​ല​സ്തീ​ൻ ച​ല​ച്ചി​ത്ര​പ​ര​മ്പ​ര കാ​ണു​ന്ന​തി​നു​ള്ള ടി​ക്ക​റ്റു​ക​ൾ സൗ​ജ​ന്യ​മാ​ണെ​ങ്കി​ലും റി​സ​ർ​വേ​ഷ​നു​ക​ൾ ആ​വ​ശ്യ​മാ​ണ്. ഡി.​എ​ഫ്.​ഐ​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റാ​യ dohafilminstitute.com വ​ഴി ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്യാം.

ഫ​ല​സ്തീ​നെ​തി​രാ​യ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം തു​ട​രു​ന്ന​തി​നി​ടെ ഈ ​വ​ർ​ഷ​ത്തെ അ​ജ്യാ​ൽ ഫി​ലിം ഫെ​സ്റ്റി​വ​ൽ ഡി.​എ​ഫ്.​ഐ റ​ദ്ദാ​ക്കി​യി​രു​ന്നു.

Tags:    
News Summary - Voice of Palestine Film Screening

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.