സച്ചിൻ പൈലറ്റിനെ സ്വാഗതംചെയ്​ത്​ കോൺഗ്രസ്​ നേതാക്കൾ

ഡൽഹി: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി വാദ്രയെയും സന്ദർശിച്ച് തർക്കങ്ങൾ ഒത്തുതീർപ്പിലെത്തിച്ച സച്ചിൻ പൈലറ്റിനെ തിരികെ പാർട്ടിയിലേക്ക്​ സ്വാഗതംചെയ്​ത്​ നേതാക്കൾ. കോൺഗ്രസ് നേതാക്കളായ മനു അഭിഷേക് സിംഗ്വിയും ശശി തരൂറും വിമത നേതാവ് സച്ചിൻ പൈലറ്റിനെ പിന്തുണച്ച്​ സന്ദേശങ്ങൾ പങ്കുവച്ചു.

'വെൽകം ബാക്ക്​ 'എന്നാണ്​ സിംഗ്​വിയുടെ ട്വീറ്റ്​. രാജസ്​ഥാനെ കാത്തിരിക്കുന്നത്​ നിർമാണാത്മകവും മനോഹരവുമയൊരു ഘട്ടമാണെന്നും അദ്ദേഹം കുറിച്ചു. ഒരു ന്യൂസ്​ ചാനലി​നോട്​ സംസാരിച്ച തരൂർ 'അനുരഞ്ജനത്തിൻറെ പാതയാണ്​ പൈലറ്റിനും കോൺഗ്രസിനും നല്ല​തെന്ന്'പറഞ്ഞു.

'രാജസ്ഥാനിലെ ബിജെപിയുടെ കുതിരക്കച്ചവടം തടയാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് കോൺഗ്രസി​െൻറ മാത്രമല്ല, നമ്മുടെ രാജ്യത്ത്​ അവശേഷിക്കുന്ന മാന്യതയുടെ രാഷ്ട്രീയത്തി​െൻറകൂടി വിജയമാണെന്നും തരൂർ പറഞ്ഞു. ആസാമിലെ കോൺഗ്രസ് എം.പി ഗൗരവ് ഗോഗോയിയും സച്ചിനെ സ്വാഗതം ചെയ്​തു. പൈലറ്റിനെ പേരെടുത്ത് പരാമർശിക്കാത്ത സന്ദേശമാണ്​ അദ്ദേഹം പങ്കുവച്ചത്​.

'വിനയവും മഹത്വവും സദ്‌ഗുണങ്ങളാണ്.കോൺഗ്രസ് ഹൈക്കമാൻഡി​െൻറ തീരുമാനത്തെ നാം മാനിക്കണം. ഇന്ത്യൻ ജനതയ്ക്കുവേണ്ടിയുള്ള പോരാട്ടത്തിൽ, ഐക്യത്തോടെ നിന്നാൽ വിജയിക്കാും ഭിന്നിച്ചാൽ പരാജയപ്പെടും'-അദ്ദേഹം കുറിച്ചു. മുൻ സംസ്​ഥാന മന്ത്രി ജിതിൻ പ്രസാദയും സച്ചിനെ സ്വാഗതംചെയ്​തു. 'രാഹുലി​െൻറ നേതൃത്വവും പ്രിയങ്ക ഗാന്ധിയുടെ പരിശ്രമവും കാരണം ഞങ്ങളുടെ സ്വന്തം സച്ചിൻ പൈലറ്റിനെ ഞങ്ങളോടൊപ്പം നിലനിർത്താൻ കഴിഞ്ഞു' -പ്രസാദ ട്വീറ്റിൽ പറഞ്ഞു.

രാജസ്ഥാൻ പ്രതിസന്ധി പരിഹരിക്കുന്നതിൽ നാടകീയമായ മുന്നേറ്റമാണ് കോൺഗ്രസ് നടത്തിയെന്ന് മുതിർന്ന നേതാവ് കെ.സി വേണുഗോപാൽ പറഞ്ഞു. പൈലറ്റി​െൻറ ആശങ്കകൾ പരിഹരിക്കുന്നതിന്​ പ്രിയങ്ക ഉൾപ്പെടുന്ന മൂന്നംഗ സമിതി രൂപീകരിച്ചിട്ടുണ്ട്​. രാജസ്ഥാൻ നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് നാല് ദിവസം മുമ്പാണ് ഈ അനുരഞ്ജനം നടന്നത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.