സച്ചിൻ പൈലറ്റിനെ സ്വാഗതംചെയ്ത് കോൺഗ്രസ് നേതാക്കൾ
text_fieldsഡൽഹി: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി വാദ്രയെയും സന്ദർശിച്ച് തർക്കങ്ങൾ ഒത്തുതീർപ്പിലെത്തിച്ച സച്ചിൻ പൈലറ്റിനെ തിരികെ പാർട്ടിയിലേക്ക് സ്വാഗതംചെയ്ത് നേതാക്കൾ. കോൺഗ്രസ് നേതാക്കളായ മനു അഭിഷേക് സിംഗ്വിയും ശശി തരൂറും വിമത നേതാവ് സച്ചിൻ പൈലറ്റിനെ പിന്തുണച്ച് സന്ദേശങ്ങൾ പങ്കുവച്ചു.
'വെൽകം ബാക്ക് 'എന്നാണ് സിംഗ്വിയുടെ ട്വീറ്റ്. രാജസ്ഥാനെ കാത്തിരിക്കുന്നത് നിർമാണാത്മകവും മനോഹരവുമയൊരു ഘട്ടമാണെന്നും അദ്ദേഹം കുറിച്ചു. ഒരു ന്യൂസ് ചാനലിനോട് സംസാരിച്ച തരൂർ 'അനുരഞ്ജനത്തിൻറെ പാതയാണ് പൈലറ്റിനും കോൺഗ്രസിനും നല്ലതെന്ന്'പറഞ്ഞു.
Welcome back #Sachin. A constructive &enjoyable phase of Rajasthan building awaits. Congrats 4teamwork under #RahulGandhi +his tireless team, incl #Venugopal, #Surjewala #Maken who became residents of my home state. Not 2forget pol instincts of #Gehlot which rarely fail him.
— Abhishek Singhvi (@DrAMSinghvi) August 10, 2020
'രാജസ്ഥാനിലെ ബിജെപിയുടെ കുതിരക്കച്ചവടം തടയാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് കോൺഗ്രസിെൻറ മാത്രമല്ല, നമ്മുടെ രാജ്യത്ത് അവശേഷിക്കുന്ന മാന്യതയുടെ രാഷ്ട്രീയത്തിെൻറകൂടി വിജയമാണെന്നും തരൂർ പറഞ്ഞു. ആസാമിലെ കോൺഗ്രസ് എം.പി ഗൗരവ് ഗോഗോയിയും സച്ചിനെ സ്വാഗതം ചെയ്തു. പൈലറ്റിനെ പേരെടുത്ത് പരാമർശിക്കാത്ത സന്ദേശമാണ് അദ്ദേഹം പങ്കുവച്ചത്.
Humility and magnanimity are virtues. We must respect the decision of Congress high command. In the struggle for the Indian people, United we stand, Divided we fall.
— Gaurav Gogoi (@GauravGogoiAsm) August 10, 2020
'വിനയവും മഹത്വവും സദ്‌ഗുണങ്ങളാണ്.കോൺഗ്രസ് ഹൈക്കമാൻഡിെൻറ തീരുമാനത്തെ നാം മാനിക്കണം. ഇന്ത്യൻ ജനതയ്ക്കുവേണ്ടിയുള്ള പോരാട്ടത്തിൽ, ഐക്യത്തോടെ നിന്നാൽ വിജയിക്കാും ഭിന്നിച്ചാൽ പരാജയപ്പെടും'-അദ്ദേഹം കുറിച്ചു. മുൻ സംസ്ഥാന മന്ത്രി ജിതിൻ പ്രസാദയും സച്ചിനെ സ്വാഗതംചെയ്തു. 'രാഹുലിെൻറ നേതൃത്വവും പ്രിയങ്ക ഗാന്ധിയുടെ പരിശ്രമവും കാരണം ഞങ്ങളുടെ സ്വന്തം സച്ചിൻ പൈലറ്റിനെ ഞങ്ങളോടൊപ്പം നിലനിർത്താൻ കഴിഞ്ഞു' -പ്രസാദ ട്വീറ്റിൽ പറഞ്ഞു.
Today because of the leadership of @RahulGandhi and the efforts of @priyankagandhi we have managed to keep one of our own @SachinPilot with us. This is the democratic spirit of our party @INCIndia where there is room for dissent and debate. https://t.co/jAfR7699uo
— Jitin Prasada जितिन प्रसाद (@JitinPrasada) August 10, 2020
രാജസ്ഥാൻ പ്രതിസന്ധി പരിഹരിക്കുന്നതിൽ നാടകീയമായ മുന്നേറ്റമാണ് കോൺഗ്രസ് നടത്തിയെന്ന് മുതിർന്ന നേതാവ് കെ.സി വേണുഗോപാൽ പറഞ്ഞു. പൈലറ്റിെൻറ ആശങ്കകൾ പരിഹരിക്കുന്നതിന് പ്രിയങ്ക ഉൾപ്പെടുന്ന മൂന്നംഗ സമിതി രൂപീകരിച്ചിട്ടുണ്ട്. രാജസ്ഥാൻ നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് നാല് ദിവസം മുമ്പാണ് ഈ അനുരഞ്ജനം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.