ബാഴ്സലോണയിൽ നിന്നുള്ള മടക്കയാത്രയിലാണ് റോമിലിറങ്ങിയത്. കഴിഞ്ഞ മെയ് മാസത്തിെൻറ അവസാനത്തിൽ. യൂറോപ്പിന് ചൂടുപിടിച്ച് വരുന്നേയുള്ളൂ. നാട്ടിലാണെങ്കിൽ ചുെട്ടരിയുന്ന ഉഷ്ണവും. ലിയനാർഡോ ഡാവിഞ്ചിയുടെ പേരിലെ ഫ്യുമിസിനോ എയർപോർടിലിറങ്ങിയപ്പോൾ പതിവില്ലാത്ത എമിഗ്രേഷൻ പരിശോധന. ബാഴ്സലോണയിൽ നിന്നുള്ള വിമാന യാത്രക്കാരായിട്ടു പോലും എമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് ഒരു മയവുമില്ല. ആരേയും വെറുതെ വിടുന്നില്ല. മെറൂൺ നിറമുള്ള യൂറോപ്യൻ പാസ്പോർടുള്ളവർ പോലും ക്യൂ നിന്ന് മടുത്തു. ഒടുവിൽ സായിപ്പൻമാർ നിയന്ത്രണം വിട്ട് ഉദ്യാഗസഥരോട് തട്ടിക്കയറാൻ തുടങ്ങിയപ്പോൾ അവർക്ക് ഫ്രീ എൻട്രിയായി. പാവം നോൺ ഇ.യു പൗരൻമാർക്ക് രക്ഷയില്ല. കർശന പരിശോധന, നൂറു ചോദ്യങ്ങൾ. തൊട്ടടുത്ത ദിവസം യു.എസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ് വത്തിക്കാൻ സന്ദർശിക്കുന്നതു കൊണ്ടാവാം ഇൗ സുരക്ഷ.
വലിയ ആർഭാടങ്ങളില്ലാത്ത വിമാനത്താവളം. തിരക്കും കുറവ്. ഫ്യുമിസിനോയിൽ നിന്ന് റോമിലെ പ്രധാന ട്രാൻസ്പോർട് സ്റ്റേഷനായ ടെർമിനിയിലേക്ക് അര മണിക്കൂർ യാത്രയുണ്ട്. ടാക്സി വിളിക്കാം, എയർപോർട്ടിൽ നിന്നു തന്നെ എക്സ്പ്രസ് ട്രെയിനുണ്ട്. വേണമെങ്കിൽ ബസ് കയറുകയുമാവാം. ആറ് യൂറോ കൊടുത്ത് ബസ്സിൽ കയറി. വിവിധ ഭാഷക്കാരും നിറത്തിലുള്ളവരുമായി ബസ് നിറയെ യാത്രക്കാർ. ടെർമിനിയിൽ ബസ്സിറങ്ങിയപ്പോൾ റോഡ് ഏറെക്കുറെ വിജനം. നേരം അർധ രാത്രിയായതിനാൽ ഭക്ഷണശാലകൾ മാത്രമേ തുറന്നിട്ടുള്ളൂ. താമസസ്ഥലത്തേക്ക് നടക്കുന്നതിനിടെ വഴയിൽ കണ്ട ഇന്ത്യൻ റസ്റ്ററണ്ടിൽ കയറി. ഇന്ത്യൻ റസ്റ്ററണ്ട് എന്നാണ് പേരെങ്കിലും ബംഗ്ലാദേശുകാരാണ് നടത്തിപ്പുകാർ. ഏതായാലും ഉത്തരേന്ത്യൻ വിഭവങ്ങളുണ്ട്. ഇറ്റാലിയൻ പിസ തിന്നാനുള്ള മൂഡില്ലാത്തതിനാൽ രാത്രി വിഭവം നാനിലൊതുക്കി.
ഹോട്ടലിലെത്തിയപ്പോൾ റിസപ്ഷനിസ്റ്റിന് ഇംഗ്ലീഷ് കമാന്ന് അറിയില്ല. ഇറ്റാലിയൻ ഭാഷയറിയാതെ ഞാനും കുഴങ്ങി. ഒടുവിൽ ആംഗ്യം കാണിച്ചും ചിത്രം വരച്ചും റജിസ്ട്രേഷൻ നടപടി തീർത്തു. ഇംഗ്ലണ്ട് ഒഴിച്ച് മറ്റു യൂറോപ്യൻ നാടുകളിൽ നാം അനുഭവിക്കുന്ന ദുരിതമാണിത്. ഇംഗ്ലീഷ് ലോക ഭാഷയാണെന്ന് പറയുേമ്പാഴും വ്യാപകമായി ഉപയോഗിക്കുന്നത് അതതു നാട്ടിലെ ഭാഷയാണ്. സാധാരണക്കാർക്ക് ഇംഗ്ലീഷ് അറിയണമെന്നും നിർബന്ധമില്ല. ഫ്രാൻസിലാണ് ഇതിെൻറ ഏറ്റവും വലിയ ദുരന്തം. ഫ്രഞ്ചുകാർക്കാണെങ്കിൽ ഇംഗ്ലീഷിനോട് അത്ര മമതയില്ല താനും. എ.ടി.എം കൗണ്ടർ എന്താണെന്ന് ഒരു പരന്ത്രീസുകാരനെ ബോധ്യപ്പെടുത്താൻ വിസ കാർഡെടുത്ത് സ്വൈപ് ചെയ്യുന്ന വിധം കാണിച്ചുകൊടുക്കേണ്ടി വന്നത് ഒാർത്തുപോയി. കാര്യം പിടികിട്ടിയപ്പോൾ അയാൾ ദീർഘദൂരം കൂടെ വന്ന് എ.ടി.എം കാണിച്ചു തന്നത് പൊതു മര്യാദയുടെ മറ്റൊരു കഥയാണ്.
കാലത്ത് കട്ടൻ ചായ അന്വേച്ചിറങ്ങിയതാണ്. തൊട്ടടുത്ത ഇറ്റാലിയൻ റസ്റ്ററണ്ടിൽ കയറി. കപച്ചീന വേണോ പ്രസിദ്ധമായ ഇറ്റാലിയൻ കട്ടൻചായ വേണോ എന്ന് വെയിറ്റർ. ഇറ്റാലിയൻ പരീക്ഷിച്ചു നോക്കാമെന്ന് കരുതി. ഇരുന്നു കുടിക്കുന്നോ അതോ നിൽക്കുകയാണോ എന്നായി ചോദ്യം. ആദ്യം പിടികിട്ടിയില്ല. ഇരുന്നു കുടിക്കുന്നതിന് കാശ് ഏറെ നൽകണം. നിൽക്കുകയാണെന്ന് പറഞ്ഞപ്പോൾ മറ്റൊരു ചോദ്യം, സ്മോൾ ഒാർ ബിഗ്? ബിഗ് എന്നാൽ സാധാരണ കപ്പിൽ ചായ. സ്മാൾ മതിയെന്ന് പറഞ്ഞപ്പോൾ കിട്ടിയത് മരുന്ന് കുടിക്കുന്ന അത്രയും വരുന്ന കപ്പിെൻറ അടിയിൽ കടുകട്ടി ചായ. ചായയുടെ സത്ത എന്നു പറയുന്നതാവും ശരി. കയ്ചിട്ട് ഇറക്കാൻ വയ്യ എന്നു പറഞ്ഞാൽ മതിയല്ലോ. ഒരു വിധം ഇറക്കി റസ്റ്ററണ്ടിൽ നിന്നിറങ്ങി. നേരെ ഇന്ത്യൻ റസ്റ്ററണ്ട് നോക്കി നടന്നു. ലോകത്തിെൻറ ഏതു മൂലയിൽ പോയാലും ഇന്ത്യൻ റസ്റ്ററണ്ട് കാണാമെന്നതാണ് നമ്മുടെ ഭാഗ്യം.
റോമാ നഗരമൊന്ന് ചുറ്റിക്കാണാമെന്ന് നിനച്ച് ഹോപ് ഒാൺ ഹോപ് ഒാഫ് ബസ് അന്വേഷിച്ചു ചെന്നപ്പോൾ ടെർമിനിക്ക് മുന്നിൽ ബംഗ്ലാദേശുകാരുടെ ബഹളമാണ്. നഗരത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെ സ്പർശിച്ച് ചുറ്റിക്കറങ്ങുന്ന സർക്കുലർ ബസ് സർവ്വീസാണ് ഹോപ് ഒാൺ ഹോപ് ഒാഫ് ബസ്സുകൾ. ഒരു ദിവസത്തേക്ക് ടിക്കെറ്റടുത്താൽ ഇഷ്ടമുള്ള സ്റ്റോപിലിറങ്ങി സ്ഥലം കണ്ട ശേഷം അടുത്ത ബസ്സിൽ കയറാം. ഇന്ത്യൻ നഗരങ്ങളിൽ ഇൗ സംവിധാനമുള്ളതായി അറിയില്ല. ഇത്തരം ബസ്സുകളിലേക്ക് ആളുകളെ വിളിച്ചുകൂട്ടുന്ന പണിയാണ് ബംഗ്ലാദേശികൾക്ക്. കൂട്ടത്തിൽ തൊപ്പിയുടേയും ക്യാമറ സ്റ്റിക്കിേൻറയും കച്ചവടവുമുണ്ട്. ഇന്ത്യൻ റസ്റ്ററണ്ടുകളുടെ നടത്തിപ്പുകാരും ബംഗാളികളും പാകിസ്താൻകാരുമാണ്. ഇത്രയേറെ ബംഗ്ലാദേശികൾ എങ്ങിനെ റോമിലെത്തിയെന്നത് അതിശയമായി തോന്നി.
കൂട്ടത്തിലൊരു ബസ്സിൽ കയറി കൊളോസിയത്തിനു മുമ്പിലിറങ്ങി. കലയും വിനോദവും അധീശത്വത്തിെൻറ തണലിൽ നടന്ന രക്തച്ചൊരിച്ചിലിേൻറയും കഥ പറയുന്നതാണ് കൊളോസിയം. നിള മണപ്പുറത്തെ മാമാങ്കത്തിന് സമാനമായ അങ്കങ്ങൾക്ക് സാക്ഷിയായ മതിൽകെട്ടുകൾ. ഒരേ സമയം അധികാരത്തിെൻറ ആർപ്പുവിളികളും അടിമത്വത്തിെൻറ ദീന രോദനങ്ങളും അലയടിച്ച ചുവരുകൾ ഇന്ന് ചരിത്രത്തിെൻറ കൗതുകം മാത്രം. എന്നാൽ, നൂറ്റാണ്ടുകളിലെ പ്രകൃതി ദുരന്തങ്ങളെ അതിജീവിച്ച കാലത്തിെൻറ ഇൗ കരുതിവെപ്പ് ആ അർത്ഥത്തിൽ തന്നെ നിർമാണ അൽഭുദമാണ്.
സാമ്രാജ്യങ്ങളുടെ ഉത്ഥാന പതനങ്ങൾ കണ്ട റോമൻ ഫോറം തൊട്ടു മുമ്പിലാണ്. കൊളോസിയത്തിൽ നിന്നിറങ്ങി നടന്നാൽ റോമൻ ഫോറത്തിലെത്തും. ലോകം അടക്കി വാണ റോമ സാമ്രാജ്യത്തിെൻറ ശേഷിപ്പാണ് റോമൻ ഫോറം. ചരിത്രത്തിലും സാഹിത്യത്തിലും ഹീറോ പരിവേഷത്തോടെ ഇന്നും തിളങ്ങിനിൽക്കുന്ന ജൂലിയസ് സീസറിെൻറ ശവ കുടീരം ഉൾപ്പെടെ ഭരണസിരാ കേന്ദ്രത്തിെൻറ ബാക്കി പത്രമാണ് ഇന്നുള്ളത്. രാജ കുടുംബത്തിെൻറ പാർപ്പിടങ്ങൾ, അസംബ്ലി ഹാൾ, രാജ വീഥി, ദേവാലയം, ശവ കൂടിരങ്ങൾ, ടൈറ്റസ് കവാടം തുടങ്ങി മണ്ണടിഞ്ഞുപോയ രാജവാഴ്ചയുടെയും സമഗ്രാധിപത്യത്തിേൻറയും അടയാളങ്ങൾ മനുഷ്യ സംസ്കൃതിയുടെ പഠനം കൂടിയാണ്. പടയോട്ടങ്ങളുടെ ചരിതം മാത്രമല്ലത്. ബി.സി 29ാം ആണ്ടിൽ പണിതു തുടങ്ങിയതാണ് ഇൗ നഗരം.
1762ൽ പണി പൂർത്തിയാക്കിയ ട്രെവി ഫൗണ്ടൻ എന്ന ജലധാരയും അവക്കിടയിലെ ശിൽപങ്ങളും കലാ സൃഷ്ടി എന്നതിനപ്പുറത്തെ ചില പ്രതീകങ്ങളാണ്. വിജയ ശ്രീലാളിതനായ സമുദ്ര ദൈവം ഇരട്ടക്കുതിരയുടെ രഥത്തിലേറി പോവുന്നതാണ് ചിത്രീകരണം. കുതിരകളിലൊന്ന് ശാന്തനും രണ്ടാമത്തേത് അശാന്തനുമാണ്. കുതിരകളെ നയിക്കുന്നത് ഗ്രീക്ക് ദൈവമായ നെപ്റ്റ്യൂണിെൻറ മകൻ ട്രിറ്റോണാണ്. ഇൗ ജലധാരയിൽ വലതു കൈ കൊണ്ട് നാണയമിട്ടാൽ വീണ്ടും റോം സന്ദർശിക്കുമെന്നാണ് െഎതീഹ്യം. നാണയം ആരുടെ കൈകളിലാണ് എത്തുന്നതെന്ന് അറിയാത്തിതനാൽ നാണയമിട്ടില്ല. ഒരു പക്ഷേ ഇനി റോം കാണില്ലായിരിക്കും.
ട്രെവി ഫൗണ്ടനിൽ നിന്ന് നഗര ഹൃദയമായ പിയാസ വെനീസിയയിലേക്ക് ഏറെ ദൂരമില്ല. താജ് മഹൽ കണക്കെ മാർബിളിൽ പണിത ഇൗ സ്മാരകത്തിൽ കയറിയാൽ റോമിെൻറ ആകാശ വീക്ഷണം കിട്ടും. നഗരത്തെ നോക്കിനിൽക്കുന്ന രീതിയിലാണ് ഇതിെൻറ നിർമിതി. പടവുകൾ കയറി ഏറ്റവും മുകളിലെത്തിയാൽ നഗരത്തെ അഭിമുഖീകരിക്കുന്ന പ്രസംഗ പീഠം പോലെയാണ് തോന്നുക. വിവിധ റോഡുകൾ സംഗമിക്കുന്ന ചത്വരം കൂടിയാണ് പിയാസ വെനീസിയ. മതവും സംസ്കാരവും കലയും പുതച്ചുറങ്ങുന്ന നഗരമാണ് റോം. ആതമീയതയും കലയും കൈകോർക്കുന്ന മന്ദിരങ്ങൾ. നൂറ്റാണ്ടുകൾ പിന്നിട്ട കത്തീഡ്രലുകളിലേക്ക് സഞ്ചാരികൾ ഒഴുകുന്നത് ആത്മീയത തേടിയല്ലെന്നാണ് തോന്നിയത്. മിത്തുകളും കഥകളുമുറങ്ങുന്ന ചുവരുകളും മേലാപ്പുകളുമാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. അതോടൊപ്പം ആധുനിക ജീവിതത്തിെൻറ സജീവതയും നഗരത്തിൽ കാണാം.
വത്തിക്കാനിലേക്ക് പോവാൻ ടെർമിനിയിൽ വന്നപ്പോൾ എലാ ബസ്സിലും വൻ തിരക്ക്. റോമിൽ നിന്ന് വത്തിക്കാനിലേക്ക് ഒാരോ മൂന്ന് മിനിറ്റിലും ബസ്സുണ്ട്. എന്നാൽ എല്ലാ ബസ്സിലും പൂരത്തിരക്കാണ്. ജനസംഖ്യ 800 മാത്രമുള്ള ലോകത്തെ ഏറ്റവും ചെറിയ രാജ്യം. എന്നാൽ, ലോകത്ത് ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന സ്ഥലങ്ങളിലൊന്നും. ടൈബർ നദിക്ക് കുറുകെയുള്ള പാലം കടന്ന് കാസിൽ സാൻറാഞ്ചലോയിലെത്തി. റോമൻ ചക്രവർത്തി ഹദ്രിയെൻറ ശവകൂടീരമാണ് എ.ഡി 134ാം ആണ്ടിൽ പണിത സാൻറാഞ്ചലോ. തൊട്ടടുത്ത് തന്നെയാണ് സെൻറ് പീറ്റേഴ്സ് ബസലിക്കയും പോപ്പിെൻറ ഒൗദ്യോഗിക വസതിയായ സിസ്റ്റീൻ ചാപ്പലും. ഞായറാഴ്ചകളിലും വിശേഷാൽ ദിനങ്ങളിലും മാത്രമേ മാർപാപയെ കാണാനാവൂ.
റോം ഒറ്റ ദിവസം കൊണ്ട് നിർമിച്ചതല്ലെന്ന ചൊല്ലുണ്ട് ഇംഗ്ലീഷിൽ. സഹസ്രാബ്ദങ്ങളുടെ ചരിത്രമുണ്ടതിന് പറയാൻ. മൂന്നോ നാലോ ദിവസം കൊണ്ട് കണ്ടു തീർക്കുക പോയിട്ട് വായിച്ചു തീർക്കാൻ പോലുമാവില്ല. അതു കൊണ്ടാവാം ഇതിനെ അനശ്വര നഗരമെന്ന് വിളിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.