ഭൂമിയിലെ അനവധി സ്വര്‍ഗങ്ങള്‍

നിങ്ങള്‍ ഇന്ത്യ കണ്ടിട്ടുണ്ടോ? സ്കൂള്‍ പാഠപുസ്തകത്തില്‍ പണ്ട് പഠിച്ചിട്ടുണ്ടാവും നെഹറുവിന്‍െറ ഇന്ത്യയെ കണ്ടത്തെല്‍ എന്ന പുസ്തകത്തെക്കുറിച്ച്. ഇത് ആ കാഴ്ചയല്ല. ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത കാഴ്ചയുടെ വിസ്മയങ്ങള്‍ ഒരുക്കിവെച്ചിരിക്കുന്ന ഇടങ്ങളുണ്ട് ഇന്ത്യയിലെമ്പാടും. കശ്മീര്‍ മുതല്‍ കന്യാകുമാരിവരെ എത്രയെത്ര ദേശങ്ങള്‍. എത്രയെത്ര കാഴ്ചകള്‍. കണ്ടുതീരാനാവില്ല ഇന്ത്യയെ സംപൂര്‍ണമായി. എന്നാല്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ചില സ്ഥലങ്ങളുണ്ട്. സ്വപ്നങ്ങളില്‍ മാത്രം കണ്ടിരിക്കാനിടയുള്ള താഴ്വരകള്‍, ഗിരിശിഖരങ്ങള്‍, മഞ്ഞിന്‍െറ കുളിരാര്‍ന്ന മലയോരങ്ങള്‍, മഴ പതുങ്ങിനില്‍ക്കുന്ന സമതലങ്ങള്‍. കാറ്റിന്‍െറ തിരമാലകളാല്‍ കടല്‍ക്കാഴ്ചയൊരുക്കുന്ന മുമ്പുകള്‍...അങ്ങനെയങ്ങനെ...
 മൂന്നാര്‍


മൂന്നാറിലെ തേയില മലക്കാടുകള്‍ കാണാത്തവരുണ്ടാവില്ല മലയാളികളില്‍. സഞ്ചാരികളെ വീണ്ടും വീണ്ടും വിസ്മയിപ്പിച്ചുകൊണ്ട് മഞ്ഞിന്‍െറ നേര്‍ത്ത പാളികളിലൂടെ പച്ചയുടെ കയറ്റിറക്കങ്ങള്‍. സമുദ്ര നിരപ്പില്‍ നിന്ന് 7000 ഫീറ്റ് ഉയരത്തില്‍ പച്ചകുന്നുകളുടെ സമാഹാരം.
 ഇരവികുളം

പശ്ചിമഘട്ടത്തില്‍ മൂന്നാര്‍ മലനിരകളിലെ അതീവ സുന്ദരമായ പ്രദേശമാണ് ഇരവികുളം. വരയാടുകള്‍ മേയാനിറങ്ങുന്നു കുന്നിന്‍ ചരിവ്. എപ്പോഴും മഞ്ഞിന്‍െറ നേര്‍ത്ത മേഘങ്ങള്‍ ഇരവികുളത്തെ തൊട്ട് നീങ്ങുന്നുണ്ടാകും. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ കുറിഞ്ഞികള്‍ പൂത്തുമലരുന്നത് ഇവിടെയാണ്. മതികെട്ടാന്‍, ആനമുടി, പാമ്പാടുംചോല, ചിന്നാര്‍ വന്യജീവിസങ്കേതം, കുറിഞ്ഞിമല സങ്കേതം എന്നിവയോട് ചേര്‍ന്നാണ് ഇരവികുളം.
ആനമുടി

പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരംകൂടിയ പര്‍വത ശിഖരം. സമുദ്രനിരപ്പില്‍ നിന്ന്  2,695 മീറ്ററാണ് ഉയരം. പര്‍വതാരോഹകരെ എക്കാലവും സാഹസികമായി ക്ഷണിച്ചുകൊണ്ട് മഞ്ഞിലൊളിപ്പിച്ച മുടിയുമായി അതങ്ങനെ ഉയര്‍ന്നു നില്‍ക്കുന്നു. 1862 മെയ് നാലിന് അന്നത്തെ ബ്രിട്ടീഷ് പ്രവിശ്യയായ മദ്രാസിലെ  ആര്‍മി ജനറലായിരുന്ന ഡഗ്ളസ് ഹാമില്‍ട്ടണാണ് ആദ്യമായി ആനമുടിയുടെ നിറുകയില്‍ കയറിയതെന്ന് ചരിത്രം. എന്നാല്‍ തങ്ങളുടെ പൂര്‍വികര്‍ എത്രയോവട്ടം കയറിയിറങ്ങിയ മലയാണിതെന്ന് ആനമുടി മേഖലയില്‍ ആദിമ നിവാസികളായ മുതുവാന്‍മാര്‍ പറയും. അവര്‍ കയറിയതിന്‍െറയും ഇറങ്ങിയതിന്‍െറയും ചരിത്രം എഴുതിവെച്ചിട്ടില്ല.
ഹൊഗനക്കല്‍

ദക്ഷിണേന്ത്യയിലെ പ്രശസ്തമായ വെള്ളച്ചാട്ടങ്ങളിലൊന്നാണ് തമിഴ്നാട്ടിലെ ധര്‍മപുരി ജില്ലയില്‍ സ്ഥിതി ചെയ്യന്ന ഹൊഗെനക്കല്‍. കാവേരി നദിയിലാണ് ഈ വെള്ളച്ചാട്ടം.
ആന്തമാന്‍

കൊച്ചുകൊച്ചു ദ്വീപുകളുടെ സമാഹാരമാണ് ആന്തമാന്‍. 325 ദ്വീപുകള്‍, 6408 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതി. ഇന്ത്യന്‍ ഉപദ്വീപിനോടും മ്യാന്‍മറിനോടും ചേര്‍ന്ന് സമുദ്രപ്പരപ്പിലെ കൊച്ചുകൊച്ചുമണ്‍തുരുത്തുകള്‍. കാഴ്ചയുടെ വിഭ്രമങ്ങളും വിസ്മയങ്ങളും കാത്തിരിക്കുന്നസ്ഥലം. ഡോ.ബിജു സംവിധാനം ചെയ്ത ആകാശത്തിന്‍െറ നിറം പൂര്‍ണമായും ഷൂട്ട് ചെയ്തത് ആന്തമാനിലെ ഒരു ദ്വീപിലാണ്.
ലോണാര്‍ സരോവരം

മഹാരാഷ്ട്രയിലെ വിദര്‍ഭ പ്രവിശ്യയിലാണ് ലോണാര്‍. ലോകത്തിലെ ഏക ഉപ്പുതടാകമാണിത്.
 മാധേരാന്‍

ഇന്ത്യയിലെ ഏറ്റവും ചെറിയ ഹില്‍ സ്റ്റേഷനാണ് മാധേരാന്‍. മുംബയില്‍ നിന്ന് 90 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മനോഹരമായ ഈ കുന്നിന്‍ മുകളിലത്തൊം.
മിസോറാം

ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനമാണ് മിസോറാം. കുന്നുകളും താഴ്്വാരങ്ങളും നദികളും ജലാശയങ്ങളും സമൃദ്ധമായ മിസോറാം യത്രികരെ എന്നും വിസ്മയിപ്പിക്കും.
യുംതാങ്താഴ്വര

സിക്കിമിലെ പ്രശസ്തമായ താഴ്വരയാണ് യുംതാങ്. പൂക്കളുടെ താഴ്വര എന്നാണ് യുംതാങ് അറിയപ്പെടുന്നത്. പടിഞ്ഞാറന്‍ സിക്കിമില്‍ സമുദ്രനിരപ്പില്‍ നിന്ന് 3564  മീറ്റര്‍ ഉയരത്തിലാണ് ഈ മനോഹരമായ പുല്‍ത്തകിടി. ഹിമാലയന്‍ പര്‍വതനിരകളാല്‍ ചുറ്റപ്പെട്ട മോഹിപ്പിക്കുന്ന താഴ്വരം.
കീ ഗൊംപാ

 ഹിമാചല്‍ പ്രദേശിലെ ലാഹുല്‍-സ്പിതി ജില്ലയില്‍ സ്പിതി താഴ്വരയില്‍ സ്ഥിതി ചെയ്യന്ന ബുദ്ധ വിഹാരമാണ് കീ ബുദ്ധവിഹാരം. ഇത് കീ ഗൊംപാ എന്ന് പ്രാദേശികമായി അറിയപ്പെടുന്നു. സമുദ്ര നിരപ്പില്‍ നിന്നും 4,166 മീറ്റര്‍ ഉയരത്തിലാണ് ഈ പ്രദേശം.
നോഹ്കലികായി ജലപാതം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ ഒന്നായ ചിറാപുഞ്ചിയിലാണ് നോഹ്കലികായി വെള്ളച്ചാട്ടം. ഇന്ത്യയിലെ ഏറ്റവും വലിയ ജലപാതം. നോഹ്കലികായി എന്നാല്‍ കാ ലികായിയുടെ ചാടിയ സ്ഥലം എന്നാണ് അര്‍ത്ഥം. തന്‍െറ കുടുംബം ശിഥിലമായിതില്‍ മനംനൊന്ത കാ ലികായി എന്ന യുവതി  ഈ മുനമ്പില്‍നിന്ന് താഴേക്ക് ചാടി ജീവനൊടുക്കി അന്നുമുതലാണ് ഈ ജലപാതം നോഹ്കലികായി എന്നറിയപ്പെട്ടുതുടങ്ങിയത്.
തുംഗനാഥ്

ഉത്തരാഖണ്ഡിലെ  രുദ്രപ്രയാഗ് ജില്ലയിലാണ് തുംഗനാഥ്. ഹിന്ദു വിശ്വാസ പ്രകാരമുള്ള അഞ്ച് ശിവക്ഷേത്രങ്ങളില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ശിവക്ഷേത്രം തുംഗനാഥിലാണ്.
നന്ദാദേവി

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളില്‍  രണ്ടാം സ്ഥാനമാണ് നന്ദാ ദേവിക്ക്. 7817 മീറ്ററാണ് കൊടുമുടിയുടെ ഉയരം. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലുള്ള കാഞ്ചന്‍ ഗംഗയാണ് ഒന്നാം സ്ഥാനത്ത്.
ദേവദാരുക്കാടുകള്‍

ദേവദാരു ഒരു കാല്‍പനിക പദമല്ല്ള. 1,050 മുതല്‍ 3,600  മീറ്റര്‍ വരെ  ഉയരത്തില്‍ വന്യമായി വളരുന്ന വൃക്ഷമാണ് ദേവദാരുക്കള്‍. ഹിമാലയന്‍ പ്രദേശമായ ഹിമാചലിലെ ദേവദാരു വനം ഒറ്റ കാഴ്ചയില്‍ നമ്മുടെ ജീവിതത്തെ മാറ്റിമറിച്ചേക്കാം. "ദേവദാരു പൂത്തകാലം നീ മറന്നുവോ ദേവതമാര്‍ ചൂടിത്തന്ന പൂ മറന്നുവോ..." എന്ന മനോഹര ഗാനം ഓര്‍മ്മ വരുന്നല്ളേ?   ഗന്ധകി നദി ഈ വനത്തില്‍ണ് ഉല്‍ഭവിക്കുന്നത്.
ദ്രംഗ് ദ്രുംഗ് ഹിമാനി

ജമ്മുകശ്മീരിലെ കാര്‍ഡില്‍ ജില്ലയിലാണ് ദ്രംഗ് ദ്രുംഗ് ഹിമാനി എന്ന പര്‍വ്വതം. ശ്രീനഗര്‍ എയര്‍ പോര്‍ട്ടില്‍ നിന്ന് രണ്ട് ദിവസം യാത്ര ചെയ്താല്‍ ഈ പര്‍വതപ്രദേശത്തത്തൊം.
സ്റ്റോക് റേഞ്ച്

ലഡാക്കിലെ ഹിമാലയന്‍ മുനമ്പാണ് സ്റ്റോക് കംഗരി എന്നറിയപ്പെടുന്ന സ്റ്റോക് റേഞ്ച്. സാഹസികരായ പര്‍വതാരോഹകരെയും  ട്രക്കിംങ് ഇഷ്ടപ്പെടുന്ന സഞ്ചാരികളെയും കാത്തിരിക്കുന്ന ഈ പര്‍വത നിരകള്‍ സമുദ്ര നിരപ്പില്‍ നിന്ന് 11,845 ഫീറ്റ് ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്.
നുബ്രാ താഴ്വര

ലേയില്‍ നിന്ന് ഏകതാണ്ട് 150 കിലോമീറ്റര്‍ അകലെ ഏറ്റവും ഉയരംകൂടിയ പ്രദേശമാണ് നുബ്രാ. ലുദുമ്രാ എന്നാണ് ഈ താഴ്വരയുടെ പ്രാദേശിക നാമം. പൂക്കളുടെ താഴ്വരഎന്നര്‍ത്ഥം.
 ലേ

പഴയ ഹിമാലയന്‍ സാമ്രാജ്യമായ ലെഡാക്കിന്‍െറ തലസ്ഥാനമായിരുന്നു ലേ. സമുദ്ര നിരപ്പില്‍ നിന്ന് 3500 മീറ്റര്‍ ഉയരത്തില്‍ മൈനസ് 28വരെ താഴുന്ന താപനിലയില്‍ ഒരു മനോഹര ദേശം. ഡെല്‍ഹിയില്‍ നിന്ന് ലേവരെയുള്ള റോഡ് യാത്ര ഗംഭീരമായ അനുഭവമെന്ന് സഞ്ചാരികള്‍ രേഖപ്പെടുത്തുന്നു.
കശ്മീര്‍

ഭൂമിയിലെ സ്വര്‍ഗം എന്നാണ്് കശ്മീരിനെ പറയുന്നത്. അതിലപ്പുറം ഒരു വിശേഷണം ഉണ്ടാവില്ല. 

കടപ്പാട്:wikipedia.org, www.scoopwhoop.com,keralatourism.org, dizkover.com



 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.