സുന്ദരമായ തീവണ്ടി യാത്രാവഴികള്‍

തീവണ്ടി ഒരു മൃഗമാണെന്ന് കവികള്‍. അത് രാജ്യമാണെന്ന് ചിലര്‍. വീടിന്‍െറ തുടര്‍ച്ചയാണെന്ന് മറ്റ് ചലര്‍. ഇരിപ്പും കിടപ്പും കുളിയും കഴിപ്പുമെല്ലാമായി വീടുതന്നെയാണ് ചിലപ്പോള്‍ തീവണ്ടികള്‍.
റെയില്‍ വേ സ്റ്റേഷനിലേക്കുള്ള ഓട്ടം മുതല്‍ ഒരു യാത്രയുടെ തിടുക്കവും സുഖവും അറിഞ്ഞുതുടങ്ങുന്നു.സ്റ്റേഷനിലെ ബുക് ഷോപ്പില്‍ നിന്ന് മാഗസിനുകളും പുസ്തകങ്ങളും വാങ്ങും. അവ മറിച്ചുനോക്കി വണ്ടിവരാനായി കാത്തിരിക്കും. വണ്ടിയില്‍ കയറി, ജനാല സീറ്റിനരികില്‍ ബാഗും പുസ്തകങ്ങളും വെച്ച്. ജാലകം തുറന്ന് പുറം കാഴ്ചയിലേക്ക് തെന്നും. തീവണ്ടി നീങ്ങിത്തുടങ്ങുന്നു. മുഖത്തേക്ക് പാറിവീഴുന്ന കാറ്റ്. ചിലപ്പോള്‍വെയില്‍, ചിലനേരം ചാറുന്ന മഴ, മഞ്ഞിന്‍െറ അലസഗമനം. ഉച്ചമയക്കം. ഉണര്‍വ്വിനെ കൂടുതല്‍ ഉണര്‍ത്താന്‍ ആവി പാറുന്ന കാപ്പി. അപരാഹ്നത്തിന്‍െറ വെയിലിറക്കം.  കാഴ്ചകള്‍, ഭൂമികകള്‍, കാലാവസ്ഥകള്‍, സമയവും കാലവും മാറിമറിയും. ഇന്ത്യയിലെ അസാധാരണമായ തീവണ്ടി യാത്രാവഴികള്‍ ഏതൊക്കെയാണ്? ഒരുപാട് യാത്രികര്‍ ഓരോരോ അനുഭവങ്ങള്‍. അവയൊന്ന് പെറുക്കിയെടുത്ത് വെക്കാം. പലരുടെ കാഴ്ചകള്‍ ഒപ്പിയെടുത്ത ചിത്രങ്ങളും ചേര്‍ത്ത്. എപ്പോഴെങ്കിലും ഒരു യാത്ര പോകുമ്പോള്‍ ഈ ഇടങ്ങളും മനസ്സില്‍ കുറിച്ചിടാം.

പുനലൂര്‍ ചെങ്കോട്ട പൈതൃക വഴി. മീറ്റര്‍ ഗേജ് പാതയായിരുന്നു ഇത്.
ഇപ്പോള്‍ വീതികൂട്ടല്‍ജോലികള്‍ നടക്കുന്നു.



 രത്നഗിരി മഡ്ഗാവ്, ഹൊണ്ണവാര്‍ മംഗലാപുരം കൊങ്കണ്‍ പാത


ഊട്ടി മേട്ടുപ്പാളയം നീലഗിരിക്കുന്നുകളിലൂടെ ഒരു പൈതൃക യാത്ര     railnews.in


 നെരല്‍ - മതെരാന്‍.  നാരോഗേജ് പാതയിലൂടെ ഒരു ഉല്ലാസ യാത്ര  mukulmhaskey.blogspot.com


 സിലിഗുരി- ന്യൂ മാള്‍, ഹസിമാര- അലിപുര്‍ദ്വാര്‍ യാത്ര ബംഗാളിനെ അറിയാനും അനുഭവിക്കാനും


 ജയ്പൂര്‍- ജയ്സാല്‍മീര്‍ മരൂഭൂയാത്ര        insightsindia.blogspot.com


വിശാഖപട്ടണം- അരക്കുവാലി- താഴ്വരയുടെ ഭംഗി നുകര്‍ന്ന്


കര്‍ജത്- ലോണാവാല മലഞ്ചെരുവിന്‍െറ ഹരിതാഭയിലൂടെ         trekhub.in


കോറാപുട്ട് - റായാഗഡ ഒഡിഷയുടെ സൗന്ദര്യം                              indiarailinfo.com


പൂനെ സതാരാ കാഴ്ചയുടെ ഉത്സവത്തിലൂടെ ഒരു തീവണ്ടിയാത്ര          indiarailinfo.com


വാസ്കോ ഡ ഗാമ മുതല്‍ ലോംട വരെ ഗോവയുടെ സൗന്ദര്യം അറിയാന്‍   gounesco.com

പൂനെ മുതല്‍ മുംബൈവരെ എന്നും എപ്പോഴും

 രാജ്മുന്ദരിയിലെ ചരിത്രം കഥ പറയുന്ന പാലത്തിലൂടെ ഗോദാവരിയുടെ കാറ്റേറ്റ്    wikipedia.org


 യാത്ര ചെയ്യൂ മഡ്ഗാവ് മുതല്‍ മുംബൈവരെ


 മുംബൈ- ഡല്‍ഹി ഡെക്കാന്‍ മരുഭൂ താണ്ടി ഭരണകൊട്ടാരങ്ങളിലേക്ക്      cntraveller.in


തിരുവനന്തപുരത്തു നിന്നു കന്യാകുമാരി മുനമ്പിന്‍െറ കാഴ്ചകളിലേക്ക്       teambhp.com


കല്‍ക്കയില്‍ നിന്ന് ഷിംലവരെ ഹിമാലയ താഴ്വരയുടെ ശാന്തി നുകര്‍ന്ന്        wikipedia.org


ബംഗളുരു- ഗോവ ഉദ്യാന സൗരഭ്യത്തില്‍ നിന്ന് കടലിന്‍െറ നീലിമയിലേക്ക്   orangetrains.blogspot.com


ന്യൂ ജല്‍പായ്കുരി - ഡാര്‍ജലിംങ് പച്ചനുകര്‍ന്ന്  ബംഗാളിന്‍െറ ചുകപ്പിലേക്ക്   


ഖാസിഗുണ്ട്- ശ്രീനഗര്‍- ബാരാമുല്ല കാശ്മീരിന്‍െറ വശ്യതയും മഞ്ഞിന്‍െറ കുളിരും  sajad rafeeq


പാമ്പന്‍ പാലം കടന്ന് രാമേശ്വരത്തേക്ക്. കടല്‍ മുനമ്പിലേക്ക് ഒരുല്ലാസ യാത്ര  teambhp.com


 കാസര്‍ഗോഡ് ബൈന്ദൂര്‍ വഴി മംഗലാപുരത്തോക്ക്.
തുളുനാടിന്‍െറ സാംസ്കാരിക ഭൂമിയിലൂടെ കന്നഡ മണ്ണിലേക്ക്

തയ്യാറാക്കിയത്: പി. സക്കീര്‍ ഹുസൈന്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.