ഭൂതകാലത്തിലേക്ക് യാത്ര ചെയ്യാനാവുമോ? സാധ്യതയില്ല. എന്നാല്‍ ഹംപിയിലത്തെുമ്പോള്‍ നാം ഭൂതകാലത്തിലത്തെുന്നു. തകര്‍ന്നടിഞ്ഞ സാമ്രാജ്യങ്ങള്‍, പടയോട്ടങ്ങളുടെ സ്മരണകളിരമ്പുന്ന രാജവീഥികള്‍, ജലപാതകള്‍, കരിങ്കല്‍ ഗോപുരങ്ങള്‍, കാവല്‍പ്പുരകളും ചന്തകളും പാണ്ടികശാലകളും ക്ഷേത്രങ്ങളും കുളങ്ങളും കുളപ്പുരകളും കല്‍മണ്ഡപങ്ങളും....ഓരോ ശിലാഖണ്ഡത്തിലും ഭൂതകാലത്തിന്‍െറ ഇരമ്പമുണ്ട്.
ഓരോ തവണ ഹംപിയിലത്തെുമ്പോഴും പുതുതായി എന്തെങ്കിലും നിങ്ങളെ കാത്തിരിക്കുന്നുണ്ടാകും.
ഹോസ്പെറ്റാണ് ഹംപിയുടെ സമീപ നഗരം. അവിടെ നിന്ന് ബസിലോ ടാക്സിയിലോ ഹംപിയിലത്തൊം. ഇവിടം ചുറ്റിക്കാണാന്‍ ഓട്ടോയാണ് ആശ്രയം. യാത്രകരെ കാത്ത് നിരവധി ഓട്ടോകള്‍. അതിലൊന്ന് നമുക്ക് തെരഞ്ഞെടുക്കാം. കാണേണ്ട സ്ഥലത്തെക്കുറിച്ച് ഏകദേശ ധാരണഅവര്‍ തന്നെ പറഞ്ഞുതരും. കൃത്യമായി ഓരോ സ്ഥലത്തും കൊണ്ടുപോവുകയും ചെയ്യും. സൈക്കിള്‍ വാടകക്കെടുത്തും ടു വീലര്‍ എടുത്തും ചുറ്റുന്നവരുമുണ്ട്. ഏതാണ്ട് ഇരുപത്തിയഞ്ചോളം സ്ക്വയര്‍ കിലോമീറ്ററാണ് ഹംപി. കാല്‍നടയായി ഇവിടെ കണ്ടുതീര്‍ക്കുക ബുദ്ധുമുട്ടായിരിക്കും.
ക്ഷേത്രത്തിന് സമീപമാണ് ഹംപി ബസാര്‍. നാടന്‍ കാഴ്ച വസ്തുക്കള്‍ മുതല്‍ വിദേശ കരകൗശല വസ്തുക്കളും വസ്ത്രങ്ങളുമെല്ലാം ഇവിടെ കിട്ടും. മാലയും വളയും വില്‍ക്കുന്ന നാടോടിമനുഷ്യരെയും കാണാം.
ഇരുനിലകളില്‍ പടുത്തുയര്‍ത്തിയ കാവല്‍പ്പുര. അതിനപ്പുറം ഒറ്റക്കല്ലില്‍ തീര്‍ത്ത ഗണപതി പ്രതിമ. ചെറു ക്ഷേത്രങ്ങള്‍. ഈ കുന്നിന്‍ മുകളില്‍ നിന്നാല്‍ താഴ്വരയുടെ വിശാലത കാണാം.
ഹസാര രാമക്ഷേത്രമാണ് മറ്റൊരു കാഴ്ച. ചുമരുകളില്‍ രാമായണകഥ ചിത്രീകരിച്ചിരിക്കുന്നു. ഇതിനടുത്താണ് രാജ്ഞിമാരുടെ അന്തപ്പുരം. കുളവും കുളിക്കടവുമുള്ള നീരാട്ടുകാലത്തിന്‍െറ കാല്പനിക സ്മരണ.
ഇതിനടുത്താണ് ലോട്ടസ് മഹല്‍. താരതമ്യേന പുതിയ നിര്‍മ്മിതിയാണിത്. കരിങ്കല്ലില്‍ പണിതുയര്‍ത്തിയതാണ് ഹംപിയിലെ മറ്റ് നിര്‍മ്മിതകളെങ്കില്‍ ലോട്ടസ് മഹല്‍ ഇഷ്ടികയും കുമ്മായവും ചേര്‍ത്താണ് നിര്‍മ്മിച്ചിരിക്കുന്നത്. മുഗള്‍ നിര്‍മ്മാണ കലയോടാണ് സാദൃശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.